BREAKING NEWS

തെരുവ് നായയെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചു, റോഡിൽ തെറിച്ചുവീണ സബ് ഇൻസ്പെക്ടറെ കാർ ഇടിച്ചിട്ടു; ദാരുണാന്ത്യം

· · 1 min read
Share: Copied!

ഗാസിയാബാദ്: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം. കവി നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐആയ റിച്ച സച്ചൻ (25) ആണ് തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെ അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി റോഡിലേക്ക് പാഞ്ഞെത്തിയ തെരുവ് നായയെ വണ്ടിയിടിക്കാതെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റിച്ചയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നായയെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ റിച്ച റോഡിലേക്ക് തെറിച്ചു വീണു.

ഇതോടെ പിന്നിൽ നിന്നെത്തിയ കാർ റിച്ച സച്ചനെ ഇടിച്ചിട്ടു. ഹെൽമറ്റ് ധർച്ചിരുന്നെങ്കിലും ഇടിയേറ്റ് റിച്ചക്ക് ഗുരുതര പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് പട്രോളിംഗ് ടീം എത്തി പൊലീസ് ഉദ്യോഗസ്ഥയെ സർവോദയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കവി നഗർ അഡീഷണൽ പൊലീസ് കമ്മീഷണർ ഭാസ്‌കർ വർമ്മ വാർത്താ ഏജൻസിയായ പി‌ടി‌ഐയോട് പറഞ്ഞു.

കാൺപൂർ നിവാസിയായ റിച്ച 2023 ൽ ആണ് സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. ശാസ്ത്രി നഗർ ഔട്ട് പോസ്റ്റിന്റെ ചുമതലയായിരുന്നു റിച്ചക്ക്. യു‌പി‌എസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുകയിരുന്നു റിച്ചയെന്നും അടുത്ത വർഷം വിവാഹം നടത്താൻ തീരുമാനിച്ചിരുന്നതാണെന്നും റിച്ചയുടെ മാതാപിതാക്കൾ പറഞ്ഞു. റിച്ചയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്‌കരിക്കുന്നതിനായി മാതാപിതാക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.

BREAKING NEWS
’പി.എസ്.സി ചെയർമാൻ അന്വേഷണവുമായി സഹകരിക്കുന്നില്ല; ബൈജുവിന്റെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവില്ല ’: കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം
13 Nov 2026
BREAKING NEWS
വീട്ടിൽ നിന്നിറങ്ങിയത് അവസാനത്തെ ഒരു ക്ഷണക്കത്ത് ബന്ധുവിന് നൽകാനുണ്ടെന്ന് പറഞ്ഞ്... മഞ്ഞൾ കല്യാണം നടക്കേണ്ട വീട്ടിലേക്ക് എത്തിയത് മകളുടെ ജീവനറ്റ ശരീരം, വിവാഹ ആഘോഷങ്ങൾ നടക്കേണ്ട വീട്ടിൽ ഉയർന്നുകേട്ടത് പ്രിയപ്പെട്ടവരുടെ ഹൃദയംപൊട്ടിയുള്ള നിലവിളി... വിവാഹം ക്ഷണിച്ച് മടങ്ങുന്നതിനിടെ ലോറിയിടിച്ച് യുവതി...
13 Nov 2026
BREAKING NEWS
ട്രംപും ബിബിയും അടിച്ചു പിരിഞ്ഞോ? ഇറാൻ യുദ്ധം വീണ്ടും തുടങ്ങണമെന്ന് നെതന്യാഹു, 'ഭ്രാന്തൻ' എന്നു വിളിച്ച് ട്രംപ്!! അമേരിക്കൻ പ്രസിഡന്റും ഇസ്രയേൽ പ്രധാനമന്ത്രിയും തമ്മിൽ ഫോണിൽ പൊരിഞ്ഞ വാക്കേറ്റം- റിപ്പോർട്ട്; 'പൂർണമായും വ്യാജവാർത്ത'യെന്ന് ഇസ്രയേൽ... ട്രംപിനുമേൽ നെതന്യാഹു നടത്തുന്ന സമ്മർദത്തിൽ ആശങ്ക...
13 Nov 2026
BREAKING NEWS
അഭിരാം കൊലക്കേസിൽ പുതിയ വഴിത്തിരിവ്... എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും ആ തെളിവുകൾ മറയ്ക്കാനായില്ല!! കൃത്യം നടന്ന സ്ഥലത്തെ മണ്ണ് ഒന്നാം പ്രതിയുടെ പാന്റ്‌സിൽ, രണ്ടാം പ്രതിയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന്റെ കൈകളിൽ, പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയത് എന്ന ...
13 Nov 2026