BREAKING NEWS

ഓരോരോ ഹോബികളേ… ദിവസവും വൈകുന്നേരം കാലിലെ സോക്സ്‌ ഊരി മണപ്പിക്കും, വിചിത്ര ശീലം യുവാവിനെ എത്തിച്ചത് മാരക രോഗത്തിലേക്ക്

· · 1 min read
Share: Copied!

ബെയ്‌ജിങ്‌: യുവാവിന്റെ വിചിത്രമായ ഹോബി ഒടുവിൽ എത്തിച്ചത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക്. ചൈനയിലെ ചോങ്‌കിംഗിൽ നിന്നുള്ള ലി ക്വി എന്ന യുവാവാണ് ആശുപത്രിയിൽ എത്തിയത്. ഇയാളുടെ വിചിത്രമായ ശീലമായിരുന്നു അഴുക്കായിരിക്കുന്ന സോക്സ് മണപ്പിച്ച് നോക്കുക എന്നത്.

ദിവസവും വൈകുന്നേരം ഇയാൾ ഉപയോ​ഗിച്ച സോക്സ് മണത്ത് നോക്കും . ഇതാണ് പിന്നീട് ​ഗുരുതരമായ പ്രശ്നങ്ങളിൽ എത്തിച്ചത്. ഇതിന് പിന്നാലെ ഇയാൾക്ക് കഠിനമായ ചുമ വരികയായിരുന്നു. ഉറങ്ങാനോ ശരിക്കും ശ്വാസം കഴിക്കാനോ ഒന്നും തന്നെ പറ്റാത്ത അവസ്ഥയായി തീർന്നു. തുടക്കത്തിൽ, ലി കുറച്ച് കഫ് സിറപ്പുകൾ ഒക്കെ കഴിച്ചു. എന്നാൽ, ലക്ഷണങ്ങൾ വഷളായപ്പോൾ, ഡോക്ടർമാർ പരിശോധന ആരംഭിക്കുകയായിരുന്നു.വിശദമായ ബ്രോങ്കോസ്കോപ്പിക്ക് ശേഷമാണ് യുവാവിന് ആസ്പർജില്ലോസിസ് എന്നറിയപ്പെടുന്ന ആസ്പർജില്ലസ് ഫംഗസ് മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് എന്ന് സ്ഥിരീകരിക്കുന്നത്.

ചെറിയ അലർജി ആയും ​ഗുരുതരമായ അണുബാധയായും ഒക്കെ ഇത് മാറിയേക്കാം എന്നാണ് പറയുന്നത്. അതുപോലെ, ശ്വാസകോശം, സൈനസസ്, മറ്റ് അവയവങ്ങൾ‌ എന്നിവയെ ഒക്കെയും ഇത് ബാധിക്കുകയും ചെയ്യാം. ഡോ. പീക്യാങ്ങ് പറയുന്നത് ലിയുടെ സോക്സ് മണപ്പിക്കുന്ന ശീലം അദ്ദേഹത്തിന്റെ ശ്വാസകോശത്തെ ഫംഗസ് ബാധിക്കുന്നതിന് കാരണമായി തീർന്നിരിക്കാം എന്നാണ്.ഇയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026