BREAKING NEWS

സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: താരസംഘടന ‘അമ്മ’യിലെ തർക്കങ്ങളെത്തുടർന്നുള്ള പരാതികളിൽ പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ കേസുകൾക്കുവേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഒരുപാട് പരിഗണിക്കാനുള്ളപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ തീർക്കാനല്ലേ സമയമുള്ളൂവെന്ന് കോടതി ചോദിച്ചു. തനിക്കെതിരായ പരാതിയിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെയാണ് ചോദ്യം. ലക്ഷ്മിപ്രിയയുടെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു.

മൂന്നാഴ്ചയ്ക്കുശേഷം കോടതി കേസ് പരിഗണിക്കും. തനിക്കെതിരെ കോടതി നിർദേശപ്രകാരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ആവശ്യം.സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ ലക്ഷ്മിപ്രിയയുടെ പേരിൽ പാലാരിവട്ടം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അൻസിബയുടെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. തനിക്കെതിരെ ലക്ഷ്മിപ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചായിരുന്നു അൻസിബ പോലീസിനെ സമീപിച്ചത്.

പരാതിയിൽ കേസെടുക്കാതിരുന്നതോടെ മജിസ്‌ട്രേറ്റ് കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചു. പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിർദേശം നൽകുകയായിരുന്നു. താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയായിരുന്നു അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങൾ പുറത്തുവന്നത്.

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026