BREAKING NEWS

“കമ്പി അഴിച്ചപ്പോ പാമ്പ് ഒരൊറ്റ ചാട്ടം, നാട്ടുകാര് ചെയ്യുന്ന ഓരോ ദ്രോഹങ്ങള്‍”, ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യങ്ങള്‍ക്കൊപ്പം ചാക്കില്‍ കെട്ടിയ പെരുമ്പാമ്പും, നഗരസഭയ്ക്ക് പരാതി നല്‍കി

· · 1 min read
Share: Copied!

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം ചാക്കില്‍ കെട്ടിയ പെരുംപാമ്പ്. കൊയിലാണ്ടി ന​ഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. ഹരിതകർമസേനാം​ഗം ചാക്ക് അഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടി. സംഭവത്തെ കുറിച്ച് ഹരിത കർമസേനാം​ഗം പറയുന്നതിങ്ങനെ, ‘’ഇരുപതാം വാർഡിൽ, ചാക്ക് കെട്ട് അട്ടി വെച്ചതിന്റെ കൂടെ ഒരു ചാക്കിൽ, പെരുമ്പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി, എന്നിട്ട് അതിനെ വേറൊരു ചാക്കിലാക്കി കവറിന്റെ കൂടെ വെച്ചിരിക്കുന്നു.

ഞങ്ങളിത് അറിയാതെ എടുത്ത് ബിന്നിൽ കൊണ്ടിട്ടു. ഇന്ന് അവിടെ പോയപ്പോൾ ചാക്ക് കാലിച്ചാക്കാണെന്ന് കരുതി എടുത്തതാ. കൂടെയുള്ള ഒരാൾ എടുത്ത് കെട്ടഴിച്ചു. കമ്പി അഴിച്ചപ്പോ പാമ്പ് ഒരൊറ്റ ചാട്ടം. നാട്ടുകാര് ചെയ്യുന്ന ഓരോ ദ്രോഹങ്ങളാണ് നമ്മളോട്. നമ്മള് നല്ല കാര്യം ചെയ്യുന്നതിനാ നമ്മളോട് ഓരോരുത്തര് ഇങ്ങനെ ചെയ്യുന്നത്?”

ന​ഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതായി ഹരിത കർമസേന അറിയിച്ചു. കൊയിലാണ്ടി ന​ഗരസഭയിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന അം​ഗങ്ങൾക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ശേഖരിച്ച മാലിന്യങ്ങളിലാണ് പാമ്പിനെയും കെട്ടിവെച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് ന​ഗരസഭ അധികൃതർ.

 

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026