BREAKING NEWS

കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

· · 1 min read
Share: Copied!

ബേട്ടിയ (ബിഹാർ): കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. തുടർന്നാണ് കുട്ടി പാമ്പിനെ കടിച്ചു കൊന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാകുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പാമ്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നുവെന്നും ഇത് കുഞ്ഞിനെ പെട്ടെന്ന് പ്രതികരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിന്‍റെ ശരീരത്തിൽ കടിക്കുകയും പാമ്പ് തൽക്ഷണം ചാവുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം ഗോവിന്ദയുടെ നില വഷളാകാൻ തുടങ്ങി. കുടുംബം ആദ്യം അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്‍ററിൽ (PHC) എത്തിച്ചെങ്കിലും, പിന്നീട് ബേട്ടിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (GMCH) മാറ്റുകയായിരുന്നു. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ജിഎംസിഎച്ചിലെ ഡോക്ടർമാർ അറിയിച്ചു.

പാമ്പ് വീട്ടിലെത്തിയപ്പോൾ ഗോവിന്ദയുടെ അമ്മ അടുത്ത് വിറക് ശേഖരിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി മാതേശ്വരി ദേവി പറഞ്ഞു. പാമ്പ് പുറത്തുവന്നപ്പോൾ കുട്ടി എന്തോ വെച്ച് അതിനെ അടിക്കുകയും തുടർന്ന് കടിച്ചു കൊല്ലുകയുമായിരുന്നു. അതൊരു മൂർഖൻ പാമ്പായിരുന്നു. കുട്ടിക്ക് ഒരു വയസ് മാത്രമേയുള്ളുവെന്നും മുത്തശ്ശി കൂട്ടിച്ചേർത്തു.

BREAKING NEWS
മരിച്ച സഹോദരൻ വായ്പയെടുത്ത അഞ്ചുലക്ഷം രൂപ, പ്രായമായ സഹോദരിമാർക്ക് നഷ്ടമായത് കിടപ്പാടം; ജപ്തി നടപടിയിൽ തെരുവിലായി; കടബാധ്യതയുടെ കാര്യം അറിയുന്നത് ജപ്തിക്കെത്തിയപ്പോൾ നീതിതേടി സുപ്രീം കോടതിയിലേക്ക്
17 Nov 2026
BREAKING NEWS
'നിങ്ങൾക്കും പ്രണയിക്കണമെങ്കിൽ ആ റെസ്റ്ററന്റിൽ പോകാം, പക്ഷേ അവിടുത്തെ ചിക്കൻ ചോസർ കഴിക്കരുത്'; രാജീവും സോണിയയും കണ്ടുമുട്ടിയ റെസ്റ്ററന്റിൽ പെൺസുഹൃത്തിനൊപ്പം പോയ രസകരമായ അനുഭവം പങ്കുവച്ച് രാഹുൽ​ഗാന്ധി
17 Nov 2026
BREAKING NEWS
മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ചു, ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം മകനെ റൂമിനുള്ളിൽ പൂട്ടിയിട്ടു, പിന്നാലെ 16കാരൻ മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന് പിതാവ്
17 Nov 2026
BREAKING NEWS
‘വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു’; . 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി; ‘രാജീവിന്റെ മരണം തകർത്തുകളഞ്ഞു, പിന്നെ രാഹുലും പ്രിയങ്കയും എന്റെ രക്ഷിതാക്കളായി‘
17 Nov 2026