BREAKING NEWS

അമ്മൂമ്മ ​ഗേറ്റ് തള്ളി നീക്കുന്നതിനിടെ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ല!! റെയിലിൽനിന്ന് ​ഗേറ്റ് തെന്നിമറിഞ്ഞ് ദേഹത്തേക്കു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം, ​ഗേറ്റ് പതിച്ചത് കുട്ടിയുടെ തലയിലേക്ക്

· · 1 min read
Share: Copied!

ആലപ്പുഴ: അമ്മൂമ്മ ഗേറ്റ് തള്ളി നീക്കുന്നതിനിടെ ! റെയിലിൽനിന്ന് ​തെന്നിമാറി ദേഹത്തു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. ​ഗേറ്റ് തലയിലേക്കു പതിച്ച് ചികിത്സയിലായിരുന്ന അഖിൽ മണിയൻ- അശ്വതി ദമ്പതിമാരുടെ മകൻ ഋദവാണ് മരിച്ചത്. അശ്വതിയുടെ വീടായ പഴവീട് തെക്കേ അത്തിത്തറ വീട്ടിൽ 22-നു രാവിലെ 11-നായിരുന്നു അപകടം.

അഖിൽ മണിയന്റെ വീട് വൈക്കം ടിവി പുരത്താണ്. അശ്വതിക്കു പനിക്കുന്നതിനാൽ അച്ഛനുമമ്മയും 22-നു രാവിലെ വൈക്കത്തു പോയിരുന്നു. തുടർന്ന് അശ്വതിയെയും കുഞ്ഞിനെയും കൂട്ടി രാവിലെ പതിനൊന്നോടെ കാറിൽ ആലപ്പുഴയിലെ വീട്ടിലെത്തി. ഇവിടെയെത്തി മിനിറ്റുകൾക്കകമായിരുന്നു അപകടമുണ്ടായത്. കാറിൽ നിന്നിറങ്ങിയ അശ്വതിയും അച്ഛൻ പ്രസാദും വീട്ടിലേക്കു കയറിയെങ്കിലും. ഋദവ് വീട്ടിലേക്കു കയറിപ്പോയിരുന്നില്ല. അതോടെ കുട്ടി റോ‍ഡിലിറങ്ങാതിരിക്കാൻ അശ്വതിയുടെ അമ്മ ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം അമ്മൂമ്മയ്ക്കു സമീപം നിന്നിരുന്ന ഋദവിനെ അവർ കണ്ടില്ല. അടയ്ക്കുന്നതിനിടെ ഗേറ്റ്, അതുറപ്പിച്ച റെയിലിൽനിന്ന് തെന്നിമറിഞ്ഞ് ഇരുവരുടേയും ദേഹത്തേക്കു വീഴുകയായിരുന്നു.

കരച്ചിൽ കേട്ടെത്തിയ അശ്വതിയും അച്ഛനും ചേർന്ന് ഗേറ്റിനടിയിൽനിന്ന് ഇരുവരെയും പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ സഹായത്തിന് സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരും ഓടിയെത്തിയാണ് ​ഗേറ്റ് നീക്കി ഇരുവരേയും പുറത്തെടുത്തത്. അപകടത്തിൽ കുഞ്ഞിന്റെ തലയ്ക്കു പരുക്കേറ്റിരുന്നു. അമ്മൂമ്മയ്ക്കു കാര്യമായ പരുക്കില്ല.

കുഞ്ഞിനെ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയ നടത്തി ഐസിയുവിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടരയോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026