LATEST UPDATES

തുടക്കം ആഗസ്റ്റ് ഏഴിന് പുതിയ പോസ്റ്റർ എത്തി

· · 1 min read
Share: Copied!

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി.
ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്.
വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്. അതിനു തൊട്ടു താഴെയായി ആശിഷ് ജോ ആൻ്റെണി, ബോബി കുര്യൻ, ഗണേഷ് കുമാർ, വീൽച്ചെയറിൽ സായ് കുമാർ, പൊലീസ് യൂണിഫോമിൽ മനോജ് .കെ. ജയൻ,
എന്നിവർ….
ഏറ്റവും താഴെയായി ഇരുട്ടിൽ ലൈറ്റ് തെളിയിച്ചു വരുന്ന പൊലീസ് ജീപ്പ് … ഓടുന്ന നായയുടെ കഴുത്തിൽ ചങ്ങല പിടിച്ച് കൂടെ ഓടുന്ന രണ്ടു പെൺകുട്ടികൾ … അതിലൊന്ന് … വിസ്മയാ മോഹൻലാൽ…
ഈ ചിത്രത്തിൻ്റെ എല്ലാ പ്രൊമോഷൻ പോസ്റ്ററുകളിലും ഈ നായയേയും കാണാം.
ചിത്രത്തിലെ ഒരു സുപ്രധാനമായ ക്യാരക്ടർ തന്നെയാണ് ഈ നായയെന്ന് തീർച്ചയായും അനുമാനിക്കാം.
വിസ്മയാ മോഹൻലാലിൻ്റെ ആദ്യ ചിത്രവും മോഹൻലാലിൻ്റെ സാന്നിദ്ധ്യവുമായി ഏറെ പ്രശസ്തി നേടിയചിത്രമാണ് തുടക്കം..
ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെ യാണ് സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് ഈ ചിത്രത്തെ പ്രേഷകരിലേക്ക് എത്തിക്കുന്നത്.
ഈ കുടുംബത്തിൻ്റെ പിന്നാമ്പുറങ്ങളിൽ എന്തെങ്കിലും ഒളിപ്പിച്ചിരിക്കുന്നോ എന്നതാണ് പ്രേഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് .
ചില ഗിമിക്‌സുകൾ സംവിധായകൻ ഈ ചിത്രത്തിൽ ഒളിപ്പിച്ചിരിക്കുന്നു എന്നാണ് ആരാധകർക്കിടയിൽ പരക്കുന്ന സംസാരം .
അതിനായി ഓഗസ്റ്റ് ഏഴുവരെ കാക്കാം..
ഡോ. എമിൽ വിൻസൻ്റും ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്
മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ
: ,ദിനേശ് പ്രഭാകർ, ‘ജാഫർ ഇടുക്കി കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ ,,ജയ്സ് ജോസ്,,ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.
. .
ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം ,- അഖിൽ ജോർജ്, , ജോമോൻ.ടി. ജോൺ,
എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.
മേക്കപ്പ് – ജിതേഷ് പൊയ്യ .
കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ്c ഏബ്രഹാം.
ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
വാഴൂർ ജോസ്.

BREAKING NEWS
അഭിരാമിന്റെ കൊലപാതകം 17 കാരനും ഉമറും ചേർന്ന് മുൻകൂ‌ട്ടി തയാറാക്കിയ തിരക്കഥപ്രകാരം!! അഭിരാമിനെ ആക്രമിക്കാൻ ഇരുവരും പദ്ധതിയിട്ട കാര്യം തനിക്കറിയാമായിരുന്നു, കൊല്ലപ്പെട്ട വിവരം അറിഞ്ഞത് പിന്നീട്- ആനന്ദ, കൊലയ്ക്ക് ശേഷം തെളിവുനശിപ്പിക്കാൻ കൗമാരക്കാരൻ ടീഷർട്ട് കത്തിച്ചു, മിനിറ്റിന് മിനിറ്റിന് മൊഴിമാറ്റ...
10 Nov 2026
BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026