BREAKING NEWS

പണി പാളി, ചെറിയൊരു കൈയ്യബദ്ധം..!! രാമായണ മാസം തെറ്റിപ്പോയി, ഒരു ദിവസം മുന്‍പേ ആശംസ നേർന്ന രാജീവ് ചന്ദ്രശേഖറിന് ട്രോളോട് ട്രോൾ… അമളി തിരിച്ചറിഞ്ഞ് പോസ്റ്റ് പിൻവലിച്ചു…

· · 1 min read
Share: Copied!

തിരുവനന്തപുരം: രാമായണ മാസം തുടങ്ങിയതായി തെറ്റായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ട്രോള്‍ പെരുമഴ. രാമായണ മാസ ആശംസയും ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടുമുള്ളതായിരുന്നു പോസ്റ്റ്. അബദ്ധം മനസ്സിലായതോടെ പോസ്റ്റ് പിന്‍വലിച്ചു.

ഒരു ദിവസം മുന്നേ കര്‍ക്കടകം ഒന്ന് ആശംസ നേര്‍ന്നുകൊണ്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്റെ പോസ്റ്റുകള്‍ക്കെതിരെ കമന്റില്‍ നിരവധി പരിഹാസങ്ങള്‍ നിറഞ്ഞു. കോര്‍പ്പറേറ്റര്‍ക്ക് ഇന്നും സാധാരണക്കാര്‍ക്ക് നാളെയുമാണ് കര്‍ക്കടകം ഒന്ന് എന്നായിരുന്നു ഒരു പരിഹാസം. കര്‍ക്കടകം നാളെയാണ് പ്രസിഡന്റ് എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. കര്‍ക്കടകമാസം ഒന്ന് നാളെയാണ്. പോസ്റ്റ് പിന്‍വലിക്കൂ ചേട്ടാ എന്നായിരുന്നു ഒരാളുടെ അഭ്യര്‍ത്ഥന.

വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പിന്നാലെ അമളി തിരിച്ചറിഞ്ഞ് കര്‍ക്കടക പോസ്റ്റ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിച്ചു. രാജീവ് ചന്ദ്രശേഖറുടെ ഫെയ്‌സ്ബുക്ക് കൈകാര്യം ചെയ്യുന്ന ബംഗലൂരുവില്‍ നിന്നുള്ള വിഭാഗത്തിന് പറ്റിയ പിഴവാണ് ഇതെന്നാണ് ബിജെപി ഓഫീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

 

എഡിജിപി ട്രാക്ടറിൽ സഞ്ചരിച്ചതിനു കുറ്റം ഡ്രൈവറുടെ മേൽ ചുമത്തി കേസ്!! മലയാളത്തിൽ വകതിരിവ് എന്നൊരു വാക്കുണ്ട്, അതുണ്ടാക്കിയെടുക്കണം, ട്യൂട്ടോറിയൽ കോളജിൽ പോയാൽ അതു പഠിക്കണമെന്നില്ല, അജിത്കുമാറിനെ പരിഹസിച്ച്- മന്ത്രി കെ രാജൻ

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026