തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പായില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത രണ്ട് പേര് അറസ്റ്റില്. സ്പാ ഉടമകളാണ് അറസ്റ്റിലായത്. ആന്ധ്ര സ്വദേശിനിയായ പെണ്കുട്ടിയെ കേരളത്തില് എത്തിച്ചത് കുട്ടിയുടെ മാതൃസഹോദരിയാണ്.
പെണ്കുട്ടിയുടെ ആധാര് കാര്ഡ് വ്യാജമായി ഉണ്ടാക്കിയതാണെന്നും പൊലീസ് കണ്ടെത്തി. സ്പാ ഉടമകള് അടക്കം ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കുട്ടി മൊഴി നല്കിയിട്ടുണ്ട്. കേസില് കൂടുതല് പേരെ അറസ്റ്റ് ചെയ്യും.
അതേസമയം തിരുവനന്തപുരത്തെ സ്പാകളില് സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി. 40ലധികം സ്പാകളിലാണ് പരിശോധന നടന്നത്. പരിശോധനയില് ലൈസന്സില്ലാതെ പ്രവര്ത്തിക്കുന്ന സ്പാകള് കണ്ടെത്തി