BREAKING NEWS

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി, താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോയത് മണിക്കൂറുകളോളം, ഒരാൾക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

പാലക്കാട്: മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച കമ്പ് ശരീരത്തിൽ പതിച്ചു. ഇതിനിടെ അരയിൽ കെട്ടിയിരുന്ന കയർ മുറുകുകയായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കനാൽ നവീകരണത്തിന്റെ ഭാ​ഗമായി മരം മുറിക്കൽ പ്രവൃത്തി സ്വകാര്യ വ്യക്തി ഏറ്റെടുത്തിരുന്നു. ഇതിലെ കരാർ തൊഴിലാളിയാണ് മരണപ്പെട്ട രാജു.

കയർ അരയിൽ കുടുങ്ങിയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും മണിക്കൂറുകളോളം ഇദ്ദേ​ഹം താഴെയിറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങിപ്പോയി. തുടർന്ന് മണ്ണാർക്കാട് നിന്നുള്ള അ​ഗ്നിശമന സേനയെത്തി വല കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026
BREAKING NEWS
’വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമാണെന്നോ അല്ലെങ്കിൽ ചെറുപ്പത്തിന്റെ ആവേശമാണെന്നോ പറഞ്ഞാൽ മതി’; യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ റീൽ; പോസ്റ്റ് ചെയ്ത് 17 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമായി; പിന്നിൽ ഔദ്യോഗിക ഇടപെടലെന്ന് ആരോപണം, മെറ്റയ്ക്ക് പരാതി
20 Oct 2026
BREAKING NEWS
ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ? അതിന് എന്തൊക്കെയാ പറഞ്ഞത്... എന്നിട്ട് പാവം ​ഗൺമാൻ കേസിൽ പ്രതിയായി!! ഇതൊക്കെ രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്നു മന്ത്രിയായാലുള്ള കുഴപ്പങ്ങളാണ്- കെ. മുരളീധരൻ
20 Oct 2026