BREAKING NEWS

ടിപി വധക്കേസ് പ്രതികളോട് ജയിൽ വകുപ്പിന് എന്താ സഹാനുഭൂതി!! പ്രതികളെ വിടുതൽ ചെയ്യുന്നതിൽ സുരക്ഷാപ്രശ്നമുണ്ടോയെന്ന് ആരാഞ്ഞ് ജയിൽ ആസ്ഥാനത്ത് നിന്ന് എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും കത്ത്, അതല്ല ഉദ്ദേശിച്ചതെന്ന് എഡിജിപി ബൽറാംകുമാർ ഉപധ്യായ, പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീം കോടതിയിൽ പോയി അപ്പീൽ വാങ്ങണം- കെക രമ

· · 1 min read
Share: Copied!

തിരുവനന്തപുരം: 20 വർഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പ്രതികൾക്കായി അസാധാരണ നീക്കവുമായി ജയിൽ വകുപ്പ്. ടിപി വധക്കേസിലെ പ്രതികളെ വിടുതൽ ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്നമുണ്ടോയെന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചതായി റിപ്പോർട്ട്. എല്ലാ ജയിൽ സൂപ്രണ്ടുമാർക്കുമാണ് ജയിൽ ആസ്ഥാനത്ത് നിന്ന് കത്തയച്ചിരിക്കുന്നത്.

അതേസമയം പ്രതികളെ ജയിലിൽ നിന്ന് എന്നന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോളിനാണോ ഈ അന്വേഷണമെന്ന് കത്തിൽ പറയുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ വിശദീകരണവുമായി ജയിൽ എഡിജിപി രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി ബൽറാംകുമാർ ഉപധ്യായ വ്യക്തമാക്കുന്നത്. മഹാരി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉൾപ്പെടെയുള്ളവവർ ഉൾപ്പെട്ടിരുന്നു. മാഹി ഇരട്ടക്കൊലക്കേസിൽ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം. മാഹി വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയാൽ സുരക്ഷാ പ്രശ്നമുണ്ടോയെന്നാണ് കത്തിൽ ഉദ്ദേശിച്ചതെന്നുമാണ് ജയിൽ മേധാവി എഡിജിപി ബൽറാംകുമാർ ഉപധ്യായ വിശദീകരിക്കുന്നത്.

അതേസമയം, സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കെകെ രമ രംഗത്തെത്തി. പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീം കോടതിയിൽ പോയി അപ്പീൽ വാങ്ങണമെന്ന് കെകെ രമ പറഞ്ഞു. 20വർഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവുള്ളത്. എന്നാൽ, പലപ്പോഴായി പരോൾ അടക്കം നൽകി അവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം നടത്തുന്നതെന്നും ഇതിൻറെ ഭാഗമായാണ് പുതിയ നീക്കമെന്നും കെകെ രമ ആരോപിച്ചു.

നാടുകടത്തൽ ‘ഡോങ്കി റൂട്ട്’ അന്താരാഷ്ട്ര മനുഷ്യക്കടത്ത് തകർക്കാൻ!! 25 മണിക്കൂർവരെ കാലിൽ ചങ്ങലയിട്ട് വിമാനത്തിൽ, യുഎസിൽ നിന്ന് 54 ഇന്ത്യക്കാരെ കൂടി നാടുകടത്തി, കൂടുതൽ ഹരിയാനക്കാർ, ഓ​ഗസ്റ്റ് വരെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടത് 1700 ഇന്ത്യക്കാർ

BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026