BREAKING NEWS

വാടക ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ വാക്കുതര്‍ക്കം, അഭിഭാഷകനെ വെടിവച്ച് കൊന്ന് ഡെലിവറി ജീവനക്കാര്‍

· · 1 min read
Share: Copied!

ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. രണ്ട് ബിഹാർ സ്വദേശികൾക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചു.

ഓൺലൈൻ ഡെലിവറി ജീവനക്കാർ ആണ് പ്രതികൾ. പട്ടനൂർ അഗ്രഹാരയിൽ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. വാടക നൽകുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റും ബീഹാർ സ്വദേശികളായ രണ്ട് വാടകക്കാരുമായി കുറച്ചു ദിവസങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു.

സംഭവത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പും ഇവർ തമ്മിൽ ശക്തമായ വാക്കുതർക്കം ഉണ്ടായതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തർക്കത്തിനിടയിൽ പ്രകോപിതരായ പ്രതികൾ അഭിഭാഷകന്റെ നെറ്റിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൃത്യത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വൈറ്റ്ഫീൽഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

BREAKING NEWS
രണ്ടു വയസുകാരന്റെ മരണത്തിനു പിന്നിൽ അന്തവിശ്വാസമോ? മുമ്പ് കാവിനടുത്ത് താമസിച്ചത് ദോഷം, കുടുംബത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചു- രാഹുലിന്റെ പിതാവ്!! കുഞ്ഞ് മരിച്ചത് പട്ടിണിയും പരിവെട്ടവുമായി, ആദ്യം ആരുമറിയാതെ അടക്കാൻ മൃതദേഹവുമായി പോയത് ബന്ധുവിന്റെ വീട്ടിലേക്ക്, നാട്ടുകാർ ഇടപെട്ട...
19 Oct 2026
BREAKING NEWS
'ഒരു ജോലിയുണ്ട് ചെയ്യാൻ കഴിയുമോ'? ടെല​ഗ്രാം ചാറ്റ് വഴി ബോസ്... സിനഗോഗിന് തീയിട്ട എബിൻ വെളിപ്പെടുത്തിയ ആ ബോസ് ലോറൻസ് ബിഷ്ണോയി? ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമെന്ന് കണ്ടെത്തൽ!! വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞതിനു പ്രതിഫലമായി നൽകിയത് 5000 രൂപയ്ക്...
19 Oct 2026
BREAKING NEWS
ലോറി താമരശ്ശേരി ചുരം ഒൻപതാംവളവിൽ നിയന്ത്രണം ലോറി അപടത്തിൽ പെട്ടു; സംരക്ഷണഭിത്തി ഇടിച്ചു പൊളിച്ചു; കൊക്കയിലേക്ക് പതിക്കാതിരുന്നത് തലനാരിഴയ്ക്ക്; ഡ്രൈവറും, ക്ലീനറും ചാടി രക്ഷപ്പെട്ടു
19 Oct 2026
BREAKING NEWS
നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകൾക്ക് ഉടൻ സർക്കാർ ജോലി നല്‍കും, കുടുംബത്തിനൊപ്പമെന്ന് രമേശ് ചെന്നിത്തല
19 Oct 2026