BREAKING NEWS

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിക്ക് തീപിടിച്ചു, തീ ഉയര്‍ന്നത് മുന്‍ഭാഗത്തെ ടയറില്‍ നിന്നും, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

· · 1 min read
Share: Copied!

കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന് തീപിടിച്ചു. പുനലൂര്‍ ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ആളപായമില്ല. പുക ഉയരുന്നത് കണ്ട ഉടന്‍ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി ആളുകളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് സംഭവം. ബസ്സിന്റെ മുന്നിലെ ടയറിന്റെ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്.

കടയ്ക്കല്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026
BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026
BREAKING NEWS
’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്
10 Nov 2026
BREAKING NEWS
മട്ടന്നൂരിൽ റിട്ട. അധ്യാപികയെയും 22കാരൻ മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് പുറത്തുപോയ സമയത്താണ് സംഭവം; അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നി​ഗമനം
10 Nov 2026