BREAKING NEWS

റീനയ്ക്ക് ആശ്വാസം, മുരളീധരനും വകുപ്പിനും തിരിച്ചടി:ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ

· · 1 min read
Share: Copied!

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സംസ്ഥാന സർക്കാർ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സർക്കാർ നടപടി ചോദ്യം ചെയ്ത് ഡോ. റീന നൽകിയ ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ.

ആരോഗ്യവകുപ്പുമായി സഹകരിക്കാത്തതിനാലാണ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞിരുന്നു. തുടർന്ന് ഡോ. കെ.ജെ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായി മാറ്റി നിയമിക്കുകയും, ആരോഗ്യവകുപ്പ് ഡയറക്ടർ ചുമതല അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടർ ഡോ. വി. മീനാക്ഷിക്ക് നൽകുകയും ചെയ്തിരുന്നു.

പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാറ്റമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ നടപടി നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും, താൻ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ഡോ. റീന ട്രൈബ്യൂണലിൽ വാദിച്ചു.

ഇരു വാദങ്ങളും പരിഗണിച്ച ട്രൈബ്യൂണൽ സർക്കാർ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെ വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത.

 

BREAKING NEWS
മന്ത്രി അതൃപ്തിയിൽ, മുഖ്യമന്ത്രിയുമായി ഭിന്നത; സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്
11 Nov 2026
BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026
BREAKING NEWS
കെഎംഎസ്‌സിഎല്ലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്തുകൊണ്ട്? മാധ്യമങ്ങൾ... ഒരൊറ്റ മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുതെന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ട്, മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥർ!! ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെയുള്...
11 Nov 2026
BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026