LATEST UPDATES

1482 കോടിയുടെ വമ്പൻ പദ്ധതി; ഭൂമിക്കടിയിലൂടെയുള്ള റയിൽ പാത,വിഴിഞ്ഞം ഭൂഗർഭ തീവണ്ടിപ്പാതയ്ക്ക് അനുമതി ഉടൻ

· · 1 min read
Share: Copied!

1482 കോടി രൂപയുടെ വമ്പൻ പദ്ധതിയായ വിഴിഞ്ഞം റെയിൽപ്പാതയുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ഒക്‌ടോബർ ആദ്യവാരം തുടങ്ങും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായാണിത്. ടെൻഡർ തയ്യാറാക്കുന്ന സാങ്കേതികസമിതി അടുത്തയാഴ്ച ഇതിനുള്ള അനുമതി നൽകും. ടെൻഡറിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും മറ്റും സമിതി വിലയിരുത്തി അന്തിമരൂപമാക്കിയശേഷമായിരിക്കും നടപടി കൈക്കൊള്ളുക. ഒക്‌ടോബർ ആദ്യവാരം ടെൻഡർ പ്രസിദ്ധീകരിക്കും.

തുടർന്ന് മൂന്നുമാസത്തിനുള്ളിൽ ടെൻഡറിന്റെ സാങ്കേതികവശങ്ങൾ പരിശോധിച്ച് നിർമാണക്കമ്പനിയെ തീരുമാനിക്കും. ജനുവരിയിൽ ഭൂഗർഭ തീവണ്ടിപ്പാതയുടെ നിർമാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 36 മാസത്തെ നിർമാണക്കാലയളവിലാണ് ടെൻഡർ ക്ഷണിക്കുകയെന്നാണ് സൂചന. 2028 ഡിസംബറിൽ തീവണ്ടിപ്പാത പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പൂർണമായ നിർമാണച്ചുമതല (എൻജിനിയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) നൽകുന്ന രീതിയിലായിരിക്കും ടെൻഡർ നൽകുക.

കൊങ്കൺ റെയിൽവേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കായി(വിസിൽ) ഭൂഗർഭ റെയിൽപ്പാത നിർമാണത്തിന്റെ ചുമതല. 1482 കോടിയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്. 10.7 കിലോമീറ്റർ റെയിൽപ്പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെയായിരിക്കും. തുറമുഖത്തുനിന്ന് കണ്ടെയ്‌നറുകൾ തീവണ്ടിമാർഗം ബാലരാമപുരത്ത് എത്തിച്ച് തിരുവനന്തപുരം-കന്യാകുമാരിപ്പാതയിലെ റെയിൽവേ ലൈനുമായാണ് ബന്ധിപ്പിക്കുന്നത്.

ബാലരാമപുരത്ത് റെയിൽവേതന്നെ വിസിലിനായി യാർഡും നിർമിക്കും. കൂടാതെ സ്റ്റേഷൻ വികസിപ്പിച്ച് സിഗ്‌നലിങ് സ്റ്റേഷനാക്കിയും മാറ്റും. ഇതിനായി റെയിൽവേയ്ക്ക് വിസിൽ 243 കോടി രൂപയും കൈമാറിയിട്ടുണ്ട്. രണ്ട് ചരക്കുതീവണ്ടികൾക്ക് പാർക്ക് ചെയ്യാവുന്ന വിധത്തിലാണ് യാർഡ് നിർമിക്കുക. തുരങ്കപാത നിർമാണം പൂർത്തിയാകുന്ന സമയത്തുതന്നെ റെയിൽവേ സ്റ്റേഷൻ വികസനവും സാധ്യമാകുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ പാരിസ്ഥിതികപ്രശ്‌നങ്ങൾ സൃഷ്ടിക്കാത്തതും വേഗത്തിൽ നിർമാണം പൂർത്തിയാക്കുന്നതുമായ ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് എന്ന സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുക. വിഴിഞ്ഞം-ബാലരാമപുരം റോഡിനു സമാന്തരമായാണ് തീവണ്ടിപ്പാതയും വിഭാവനംചെയ്തിരിക്കുന്നത്. തറനിരപ്പിൽനിന്ന് 15മുതൽ 30 മീറ്റർവരെ താഴ്ചയിലായിരിക്കും പാത കടന്നുപോവുക.

മുസ്ലിങ്ങളില്ലാത്ത അസം, ബിജെപി സ്വപ്നം കാണുന്ന കിനാശ്ശേരി!! ബിജെപി ഇല്ലെങ്കിൽ മുസ്ലിങ്ങളുടെ എണ്ണം വർധിക്കും, ബീഫ് നിയമ വിധേയമാകും, നഗരങ്ങൾ മുസ്ലിം മതവിശ്വാസികൾ കയ്യടക്കും… മുസ്ലിം വിരുദ്ധ എഐ വീഡിയോ, പാക് ബന്ധമുളള പാർട്ടിയായി കോൺഗ്രസിനെ ചിത്രീകരിക്കാൻ ശ്രമം- ആരോപണം

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026