ലക്നൗ: ഒരേ പേരിൽ, ഒരേ വകുപ്പിൽ ആറിടത്ത് ജോലി ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ. ഒൻപത് വർഷമായി യുപി ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന അർപിത് സിങ്ങാണ് വൻതുക ശമ്പളമായി തട്ടിയെടുത്തത്. യുപിയിൽ ആറ് ജില്ലകളിൽ എക്സ്-റേ ടെക്നിഷ്യനായിട്ടാണ് ആഗ്ര സ്വദേശി അർപിത് സിങ് ജോലി ചെയ്തത്. ആധാർ ഉപയോഗിച്ചുള്ള ഓൺലൈൻ വെരിഫിക്കേഷനിലാണ് തട്ടിപ്പ് പുറത്തായത്. മാസം 69,595യാണ് ശമ്പളമായി അർപിത് സിങ്ങിന് ലഭിച്ചിരുന്നത്. എന്നാൽ വ്യാജ നിയമന ഉത്തരവുകളും ആധാർ കാർഡുകളും നിർമിച്ച് സമാന തസ്തികയിൽ ആറ് ജില്ലകളിൽ ഇയാൾ ജോലി നേടുകയായിരുന്നു. എല്ലായിടത്തും ഒരേ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഏകദേശം 4.5 കോടി രൂപയാണ് ഇത്തരത്തിൽ സർക്കാരിൽ നിന്ന് ശമ്പളമായി തട്ടിയെടുത്തത്. 2016ലാണ് യുപി സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ കമ്മിഷൻ എക്സ്-റേ ടെക്നിഷ്യൻ തസ്തികകളിലേക്ക് 403 ഉദ്യോഗാർഥികളെ നിയമിച്ചത്. ഇക്കൂട്ടത്തിലാണ് അർപിത് സിങ്ങും ജോലിയിൽ പ്രവേശിച്ചത്. തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുംമ്പിടിയാ കുംമ്പിടി…. ആരോഗ്യവകുപ്പിൽ ഒരേ പേരിൽ ആറിടത്ത് ജോലി… ഒമ്പത് വർഷത്തിനിടെ യുവാവ് തട്ടിയത് 4.5 കോടി രൂപ, തട്ടിപ്പുപുറത്തായത് ഓൺലൈൻ വെരിഫിക്കേഷനിൽ
YOU MAY ALSO LIKE
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ചെയ്ത തെറ്റിന് ...