BREAKING NEWS

ക്യാന്‍സർ മാറുമോ എന്ന് ഉറപ്പില്ല, ചികിത്സയ്ക്കു വേണ്ടി പണം ചിലവാക്കാനാകില്ല, ഭാര്യയെ വെടിവച്ചുകൊന്ന് സ്വയം ജീവനൊടുക്കി മുൻ പട്ടാളക്കാരൻ

· · 1 min read
Share: Copied!

ഗാസിയാബാദ്: മുൻ പട്ടാളക്കാരൻ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഗാസിയാബാദിലാണ് അതിദാരുണമായ സംഭവം നടന്നത്. ക്യാന്‍സര്‍ ബാധി തനായിരുന്ന കുല്‍ദീപ് ത്യാഗിയും ഭാര്യ അന്‍ഷു ത്യാഗിയുമാണ് മരിച്ചത്. ഇരുവരും മരിച്ചുകിടന്ന മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

‘എനിക്ക് ക്യാന്‍സറാണ്. ആര്‍ക്കും അതിനെ പറ്റി അറിയില്ല. ഇതില്‍ നിന്നും ഒരതിജീവനം ഇനി ഉണ്ടാവുമോ എന്ന് അറിയില്ല. എല്ലാം അനിശ്ചിതത്വത്തിലാണ്. ചികിത്സയ്ക്കു വേണ്ടി പണം ചിലവാക്കുന്നതിന് എനിക്ക് താല്പര്യമില്ല. ഞാന്‍ എന്‍റെ ഭാര്യയെയും കൂടെ കൊണ്ടുപോകുന്നു. കാരണം ഞങ്ങള്‍ എന്നും ഒന്നിച്ചായിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് എന്‍റെ തീരുമാനമാണ്. ഈ തീരുമാനത്തില്‍ ആരേയും പ്രത്യേകിച്ച് എന്‍റെ മക്കളെ കുറ്റപ്പെടുത്തരുത്’ എന്നാണ് ആത്മഹത്യാ കുറിപ്പില്‍ കുല്‍ദീപ് എഴുതിയിരിക്കുന്നത്.

ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. 46 കാരനായ കുല്‍ദീപിന്‍റെ അച്ഛനും ഇവര്‍ക്കൊപ്പമാണ് താമസം.ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം നടന്നത്. തന്‍റെ റിവോള്‍വര്‍ ഉപയോഗിച്ച് കുല്‍ദീപ് ആദ്യം ഭാര്യയെ വെടിവെച്ചു. തുടര്‍ന്ന് സ്വയം വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ട് കുട്ടികള്‍ റൂമിലേക്ക് ഓടിയെത്തി മാതാപിതാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി റിവോള്‍വര്‍ പിടിച്ചെടുത്തു

BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026