BREAKING NEWS

പഠിക്കാത്തതിന് ശകാരിച്ചു, ബന്ധുവിനെ മുളവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന് 15കാരന്‍, പിന്നാലെ സുഹൃത്തുമായി ചേര്‍ന്ന് മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിക്കാന്‍ ശ്രമം, പൊലീസ് പ്രതികളെ പിടികൂടിയത് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

· · 1 min read
Share: Copied!

പാൽഗർ: മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരന്‍ ബന്ധുവിനെ മുളവടി കൊണ്ട് തലക്കടിച്ചുകൊന്നു. ഞായറാഴ്ചയാണ് അനന്തരവനുമായുണ്ടായ വഴക്കിനിടെ ദുർഗാബോസ്(60) കൊല്ലപ്പെട്ടത്. സാങ്കേതിക തകരാർ മൂലം ടി.വി പ്രവർത്തിക്കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രകോപിതയായ ദുർഗ അനന്തരവനെ ശകാരിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തിൽ ശാസിക്കുകയും ചെയ്തു.

പിന്നാലെ രോഷാകുലനായ കുട്ടി ബന്ധുവിനെ കയ്യിൽ കിട്ടിയ മുളവടി ഉപയോഗിച്ച് നിരവധി തവണ തലക്കടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി സുഹൃത്തുമായി ചേർന്ന് മൃതദേഹം സോഫയുടെ അടിയിൽ ഒളിപ്പിക്കാന്‍ ശ്രമിച്ചു. അമ്മയെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാൽ ദുർഗയുടെ മകൾ നടത്തിയ അന്വഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.

തുടർന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രത്തിനൊടുവിലാണ് സംഘത്തിന് അകത്ത് കടക്കാനായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026