BREAKING NEWS

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല, പരാതിയെ തുടര്‍ന്ന് പൊലീസും ഇടപെട്ടു, പിന്നാലെ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ആത്മഹത്യ ചെയ്ത് കമിതാക്കൾ

· · 1 min read
Share: Copied!

കൊല്ലം: പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കമിതാക്കൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. പൂയപ്പള്ളി സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ശാസ്‌താംകോട്ടയിൽ എത്തി ഇരുവരും തടാകത്തിൽ ചാടുകയായിരുന്നു.

ഞായറാഴ്ച രാവിലെയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് കഴിഞ്ഞ കുറച്ചു നാളുകളായി രാജീവും അഭിരാമിയും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് വിഷയത്തിൽ പൊലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും എഴുതി ഒപ്പിട്ടു നൽകിയിരുന്നു.

ശനിയാഴ്ച വൈകിട്ടോടെയാണ് അഭിരാമിയും രാജീവും തടാകത്തിനു സമീപമെത്തിയത്. ഇരുവരുടെയും ബാഗുകൾ കരയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026