BREAKING NEWS

ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ തലയില്‍ ആശുപത്രി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു, പുറകിലേക്ക് മലര്‍ന്നടിച്ച് വീണ് യുവതി, ഗുരുതരാവസ്ഥയില്‍

· · 1 min read
Share: Copied!

ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയിലെ സുജൻഗഢിലുള്ള സർക്കാർ മാതൃ – ശിശു ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ മേൽ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായി. കവാടത്തിലൂടെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇവരുടെ തൊട്ട് പിന്നിലായി ബന്ധുവിനെയും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

യുവതി ഫോണിൽ നോക്കി മുന്നോട്ട് നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കോൺക്രീറ്റ് സീലിംഗിന്‍റെ വലിയൊരു ഭാഗം പൊട്ടി യുവതിയുടെ തലയിലും ശരീരത്തിലും വീഴുകയായിരുന്നു. ഈ സമയം നിയന്ത്രണം നഷ്ടമായ യുവതി പിന്നിലേക്ക് മറിഞ്ഞ് വീഴുന്നതും വീഡിയോയിൽ കാണാം. അപകടം കണ്ട ആശുപത്രി ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ രക്ഷാപ്രവർത്തനത്തിനെത്തി. ഇതിനകം യുവതി ഏഴുന്നേൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

കോൺക്രീറ്റ് പാളി വീണ് സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോഴും ഗവണ്മെന്‍റ് ബഗാഡിയ സബ് – ഡിസ്ട്രിക്റ്റ് ആശുപത്രി ചികിത്സയിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026
BREAKING NEWS
ഡൽഹി സമരത്തിൽ പങ്കെടുക്കാത്തതിന് നടപടി; കർണ്ണാടകയിൽ മന്ത്രി പുത്രനടക്കം ആറു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ; ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊലയ്ക്കു പിന്നിൽ ഭാര്യ വീട്ടുകാരോടുള്ള കൊടുംപക, ഇരകളെ വിളിച്ചുവരുത്തി ഭക്ഷണത്തിൽ ഉറക്ക​ഗുളിക ചേർത്ത് നൽകും, ഭാര്യയേയും അമ്മായിയമ്മയേയും കൊന്നത് ​അരകല്ലിന് തലയ്ക്കടിച്ച്, കൊല്ലപ്പെട്ട 7 വയസുകാരന്റെ നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെ പരിക്കുകൾ... മൃതദേഹം പൊതിഞ്ഞത് പ്രതി...
07 Nov 2026
BREAKING NEWS
18കാരനായ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു, ബിജെപി നേതാവും കൂട്ടാളികളും പിടിയില്‍
07 Nov 2026