BREAKING NEWS

സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ചുവരുത്തി സ്ഥിരം മദ്യപാനം, പിന്നാലെ ഭാര്യയെ പരിഹസിക്കലും മര്‍ദനവും, മൂന്നാം നിലയില്‍ നിന്ന് ചാടി മുപ്പതുകാരി ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാം സോഹ്നയിലുള്ള റസിഡൻഷ്യൽ സൊസൈറ്റി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മുപ്പതുകാരി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെ ക്രൂരമായ പീഡനവും ശാരീരിക മർദനവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡൽഹിയിലെ ഷാലിമാർ വില്ലേജ് സ്വദേശിനിയായ ദീപയാണ് മരിച്ചത്. 2018 മാർച്ചിലായിരുന്നു ഡൽഹി ജനക്പുരി സ്വദേശിയായ ജിതേന്ദ്ര എന്ന ജിതിനും ദീപയും തമ്മിലുള്ള വിവാഹം. ഇവർക്ക് എട്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞയുടൻ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് ദീപയുടെ കുടുംബം പറയുന്നു. പിന്നീട് ഇവർ ഗുരുഗ്രാമിലേക്ക് മാറുകയും സോഹ്നയിലെ എംവിഎൻ സൊസൈറ്റിയിലെ ഫ്ലാറ്റിൽ താമസം ആരംഭിക്കുകയുമായിരുന്നു.

കഴിഞ്ഞ ആറ് മാസമായി ജിതേന്ദ്ര ദീപയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ദീപയുടെ പിതാവ് ആരോപിച്ചു. ഭർത്താവ് പലപ്പോഴും സുഹൃത്തുക്കളെ ഫ്ലാറ്റിലേക്ക് മദ്യപിക്കാൻ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും, മദ്യലഹരിയിൽ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ദീപയെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

ഇതിനുപുറമെ ദീപയെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇതാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പിതാവ് പറയുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദീപയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷവും അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിലും തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

BREAKING NEWS
പരിചയക്കാർ, യഥാർത്ഥ സ്വഭാവം മനസിലായതോടെ അകന്നു, ആ പക തീർക്കാൻ പിന്നാലെ നടന്ന് ആക്രമണം! കലൂരിൽ യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ പിടിയിൽ
17 Oct 2026
BREAKING NEWS
എടിഎം കാർഡ് അസം സ്വദേശിയുടെ പേരിൽ, സിം വൈക്കം സ്വദേശിയുടേത്... കാശുപോകുന്നത് സിഐയുടെ പോക്കറ്റിലേക്കും!! ഇരകൾ മണ്ണ് മാഫിയ സംഘങ്ങൾ, മറ്റ് അനധികൃത ഇടപാട് നടത്തുന്നവർ, 45 ദിവസത്തിനിടെ പി.എ. ഷമീർഖാൻ ഗൂഗിൾ പേ വഴി സമ്പാദിച്ചത് 2.28 ലക്ഷം, പണം അക്കൗണ്ടിലെത്തിയാൽ മാസ്ക്കും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എടിഎം ...
17 Oct 2026
BREAKING NEWS
"പഴയതൊക്കെ മറക്കണോ"?? തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!! സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടിനെതിരെ സി ആര്‍ മഹേഷ്
17 Oct 2026
BREAKING NEWS
മന്ത്രിസഭ പോലും അറിഞ്ഞില്ലേ? 12,710 കോടിയുടെ ഭൂമി ഇടപാടിൽ വൻ ചോദ്യങ്ങൾ; കിഫ്ബി രേഖകൾ പുറത്ത്!
17 Oct 2026