BREAKING NEWS

എതിര്‍ത്തിട്ടും പ്രണയം തുടര്‍ന്നു, നടുറോഡിലിട്ട് 22കാരനെ കുത്തിക്കൊന്നു, കഴുത്തിലും ശരീരത്തിലും കുത്തിയത് 15തവണ, കാമുകിയുടെ സഹോദരന്‍ പിടിയില്‍

· · 1 min read
Share: Copied!

ഹൈദരാബാദ്: തെലങ്കാനയിൽ പ്രണയബന്ധത്തോടുള്ള എതിർപ്പിനെത്തുടർന്ന് 22-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ നടുറോഡിൽ ക്രൂരമായി കൊലപ്പെടുത്തി. ഇന്ദിരാനഗർ കോളനി സ്വദേശിയായ ബൊമ്മന യുവൻ (അഖിൽ) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ വീടിന് സമീപം സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരിക്കെയാണ് പത്തോളം പേർ അടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്.

ബൈക്കുകളിലെത്തിയ സംഘം യുവനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയ്യിലുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് തുരുതുരാ കുത്തുകയുമായിരുന്നു. തലയ്‌ക്കും കഴുത്തിനും കൈകൾക്കും ഉൾപ്പെടെ ശരീരത്തിൽ 15-ഓളം മുറിവുകളേറ്റ യുവൻ സംഭവസ്ഥലത്തുതന്നെ തളർന്നുവീണു.

സുഹൃത്തുക്കൾ ഉടൻ തന്നെ ഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് വർഷമായി യുവൻ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ സഹോദരൻ പരമേഷ്, ബന്ധുവായ സായ് എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രണയബന്ധവുമായി ബന്ധപ്പെട്ട വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പ്രതികളെ കൃത്യമായി ലക്ഷ്യമിട്ടാണ് അക്രമിസംഘം എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026