BREAKING NEWS

ഉറങ്ങിക്കിടക്കുകയായിരുന്ന 15കാരിയുടെ ദേഹത്തേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു, തട്ടിമാറ്റുന്നതിനിടെ കടിയേറ്റു, പെണ്‍കുട്ടി ഗഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

· · 1 min read
Share: Copied!

പത്തനാപുരം: ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ 15 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി(15) ആണ് പാമ്പുകടിയേറ്റ് ആശുപത്രിയിലായത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഷീറ്റിട്ട വീടിന്റെ മുകളില്‍ നിന്ന് പാമ്പും എലിയും പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. എലി ശല്യമുള്ളതിനാല്‍ ലൈറ്റ് ഓഫ് ചെയ്യാതെയാണ് വീട്ടുകാര്‍ ഉറങ്ങിയിരുന്നത്.

പെട്ടെന്ന് എന്തോ ദേഹത്ത് വീണതോടെയാണ് രേവതി ഞെട്ടിയുണര്‍ന്നത്. നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും പാമ്പിനെ കണ്ടിരുന്നു. പരിശോധിച്ചപ്പോള്‍ കാലില്‍ മുറിവ് കണ്ടു. എലി കടിച്ചതാകുമെന്നാണ് കരുതിയത്. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കടിച്ചത് പാമ്പാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. പാമ്പ് പിന്നീട് അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുനീങ്ങി മാളത്തിനുള്ളില്‍ ഒളിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ തറ കുഴിച്ചു നടത്തിയ പരിശോധനയിലും കണ്ടെത്താനായില്ല.

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026