BREAKING NEWS

‘നാവിക ഉപരോധത്തെ ഇറാൻ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും’?- മാധ്യമപ്രവർത്തകൻ!! “അവരുടെ നാവികസേനയിലെ മറ്റുള്ളവരെപ്പോലെ കടലിന്റെ അടിത്തട്ടിലായിരിക്കും അവരും”… പുതുവർഷത്തിന് ശേഷം കരാറിലെത്തിയില്ലെങ്കിൽ ആക്രമിക്കും- ട്രംപിന്റെ മുന്നറിയിപ്പ്… ഒരേസമയം കരാറുണ്ടാക്കുന്നതിനെ അനുകൂലിച്ചും അതിന്റെ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചും അമേരിക്കൻ പ്രസിഡന്റ്

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ പുതുവർഷത്തിന് ശേഷം ഇറാനെതിരെ സൈനികാക്രമണത്തിന് ഉത്തരവിടാൻ താൻ ആലോചിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാസങ്ങളായി തുടരുന്ന സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.

ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഇറാനെതിരെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാനുമായി തുടരുന്ന നയതന്ത്ര ചർച്ചകൾ ഫലപ്രദമല്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയോടും സഖ്യകക്ഷികളോടുമുള്ള ശത്രുതാപരമായ നീക്കങ്ങൾ തുടരുന്നതിനിടെ ചർച്ചകൾ നീട്ടിക്കൊണ്ടുപോകാനാണ് ഇറാന്റെ ശ്രമമെന്നും ട്രംപ് ആരോപിച്ചു.

”തിരഞ്ഞെടുപ്പിന് മുമ്പത്തേക്കാൾ ഇപ്പോൾ അവർ കൂടുതൽ ആക്രമണോത്സുകരാണ്. ഇറാന്റെ ചർച്ചാ പ്രതിനിധികൾ പ്രൊഫഷണൽ നർത്തകരെപ്പോലെയാണ്” എന്നായിരുന്നു ട്രംപിന്റെ പരിഹാസം. ”അവർ എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കും. സംസാരിക്കുക മാത്രമാണ് അവരുടെ ജോലി. എന്നാൽ അതെല്ലാം വെറും അസംബന്ധമാണ്” എന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഇപ്പോഴും തുടരുകയാണ്. ഏപ്രിലിൽ ആരംഭിച്ച നാവിക ഉപരോധത്തെ ഇറാൻ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യുമെന്ന ഫോക്സ് ന്യൂസ് ചീഫ് ഫോറിൻ കറസ്പോണ്ടന്റ് ട്രേ യിങ്സിന്റെ ചോദ്യത്തിന് ട്രംപ് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്. ”അവർ അങ്ങനെ ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവരുടെ നാവികസേനയിലെ മറ്റുള്ളവരെപ്പോലെ അവരും കടലിന്റെ അടിത്തട്ടിലായിരിക്കും” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖാർഗ് ദ്വീപിൽനിന്ന് എണ്ണക്കപ്പലുകളുടെ ഒരു വ്യൂഹം തയ്യാറാക്കി അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ഇറാൻ പദ്ധതിയിടുന്നതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

സ്ഥിരമായ കരാറിനായി ട്രംപ്

സൈനികാക്രമണത്തിന്റെ സാധ്യത മുന്നോട്ടുവെക്കുമ്പോഴും ഇറാനുമായി കരാറിലെത്താനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആശങ്കകൾക്ക് ശാശ്വത പരിഹാരം കാണുന്ന കരാറായിരിക്കണം അതെന്ന് അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച സംസാരിക്കവെ, ഇറാനുമായി ഉണ്ടാക്കുന്ന ഏത് കരാറും ദീർഘകാലം നിലനിൽക്കുന്നതായിരിക്കണമെന്ന് ട്രംപ് പറഞ്ഞു. ”ഞാൻ ഉണ്ടാക്കാൻ പോകുന്നത് സ്ഥിരമായ ഒരു കരാറാണ്. ഇറാന് ആണവായുധം കൈവശം വയ്ക്കാൻ ആരെയും അനുവദിക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

എന്നാൽ ഇതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചർച്ചകളുടെ പുരോഗതിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും വാഷിങ്ടണിന് അംഗീകരിക്കാനാകാത്ത നിബന്ധനകളിലാണ് അവർ മുന്നോട്ടുപോകുന്നതെന്നായിരുന്നു ആരോപണം. ”ഞങ്ങൾക്ക് വേണ്ടത് യഥാർഥ കരാറാണ്, വ്യാജകരാറല്ല” എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 51 വർഷമായി ഇറാൻ സർക്കാർ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്നും ട്രംപ് ആരോപിച്ചു. ”ഇറാന് ഒരിക്കലും ആണവായുധം ലഭിക്കില്ല. ഒരിക്കലും” എന്ന തന്റെ നിലപാടും അദ്ദേഹം ആവർത്തിച്ചു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കരാറുണ്ടാക്കുന്നതിനെ അനുകൂലിച്ചും അതേസമയം ഒരു കരാറിന്റെയും ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചും മാറിമാറി പ്രതികരിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. യുദ്ധം ആരംഭിച്ച് ഒൻപത് മാസത്തോളമാകുമ്പോഴും വാഷിങ്ടണും ടെഹ്‌റാനും കടുത്ത പ്രതിസന്ധിയിലാണെന്നാണ് നയതന്ത്ര വിദഗ്ധരും നിരീക്ഷകരും വിലയിരുത്തുന്നത്.

ഗൾഫ് മേഖലയിൽ സംഘർഷം വീണ്ടും ശക്തമാകുന്നു

അതേസമയം അമേരിക്കയുടെയും ഇറാന്റെയും ഭാഗത്തുനിന്നുള്ള പുതിയ ഭീഷണികൾക്കിടെ ഗൾഫ് മേഖലയിലും സംഘർഷം വീണ്ടും വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അയൽ ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിലെ അമേരിക്കൻ വ്യോമതാവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിനു പുറമെ ബഹ്‌റൈനിലും ഇറാൻ നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിലുള്ള ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് നേരെ കഴിഞ്ഞയാഴ്ച അമേരിക്കൻ യുദ്ധവിമാനം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ശക്തമായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതോടെ ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചുള്ള സംഘർഷം കൂടുതൽ വ്യാപിക്കുമോയെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. അമേരിക്കയുടെ നാവിക ഉപരോധം, ഇറാന്റെ തിരിച്ചടികൾ, ആണവപദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവയ്ക്കിടയിൽ മേഖലയുടെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുകയാണ്.

BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയോടിച്ച കാർ ബൈക്കിലിടിച്ചുകയറി; ദമ്പതികൾക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് ബിജെപി കോർപ്പറേറ്ററുടെ മകൻ, മരിച്ച ദമ്പതികളുടെ മക്കളുടെ പരാതിൽ കേസ്
23 Nov 2026
BREAKING NEWS
നിന്റെ തൊപ്പി ഞാൻ തെറുപ്പിക്കുമെടാ... മദ്യലഹരിയിൽ റോട്ട് വീലർ നായയുമായി റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം, സംഭവം അറിഞ്ഞെത്തിയ പോലീസിനു നേരെ ഭീഷണി, പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോ​ഗസ്ഥനു പരിക്ക്... താൻ നായയുമായി സവാരിക്കിറങ്ങിയതെന്ന് കസ്റ്റഡിയിലായ യുവാവ്
23 Nov 2026
BREAKING NEWS
ആള് ചില്ലറക്കാരനല്ല, പഠിച്ച കള്ളൻ... തീവണ്ടികളിൽ യാത്രക്കാരുടെ സ്വർണാഭരണങ്ങൾ കവർന്ന 63 കാരൻ പിടിയിൽ, പ്രതിയുടെ കൈയിൽ നിന്ന് പിടികൂടിയത് 13.74 ലക്ഷത്തിന്റെ ആഭരണങ്ങൾ... പിടിയിലായത് 2025ൽ ചെന്നൈ-മംഗളൂരു മെയിലിൽ യാത്രക്കാരുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന കേസിലെ ഒന്നാം പ്രതി
23 Nov 2026
BREAKING NEWS
പിതാവ് ജാമ്യത്തിലിറങ്ങിയ പിന്നാലെ മകളെ ബന്ധപ്പെടാൻ ശ്രമിച്ചു, പോലീസിൽ അറിയിച്ചപ്പോൾ സിം മാറ്റാൻ നിർദേശം...അമ്മയുടെ കൊലക്കേസിൽ പിതാവിനെതിരെ സാക്ഷി പറഞ്ഞ ഒമ്പതാം ക്ലാസ് വിദ്യാർഥിനി‌‌‌ ജീവനൊടുക്കിയ നിലയിൽ!! മരണം നടന്ന സമയത്ത് വീട്ടിൽ പെൺകുട്ടി മാത്രം- ദുരൂഹതയെന്ന് ബന്ധുക്കൾ
23 Nov 2026