BREAKING NEWS

സിഎംആർഎൽ- എക്സാലോജിക്… ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം

· · 1 min read
Share: Copied!

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാ​ഗമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കൾക്ക് ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടിസ് അയച്ചു. ഹസൻ വാരിസ്, നന്ദുലാൽ, നിഖിൽ എന്നിവർക്കാണ് ഇ.ഡി സമൻസ് അയച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയത്. മുഹമ്മദ് റിയാസിന്റെ ഭാര്യയും എക്സാലോജിക് ഡയറക്ടറുമായ ടി.വീണയുടെ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് അടക്കമുള്ള വിവിധയിടങ്ങളിൽ ഇഡിയുടെ പരിശോധന നടന്നത്.

അതേസമയം 2024ൽ രജിസ്റ്റർ ചെയ്ത ആദ്യ ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി എന്നാണ് വിവരം. കേസിൽ ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു. 2024ൽ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് രണ്ടു വർഷത്തോളം നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. തുടർന്ന് കോടതി സ്റ്റേ നീക്കിയതോടെ കഴിഞ്ഞ മേയ് അവസാനത്തോടെയാണ് കേസിൽ അന്വേഷണം ഊർജിതമാക്കിയത്. പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവരുടെ വസതികളിലും റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ ലഭിച്ച നിർണായക വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലിനുള്ള നടപടിയിലേക്ക് ഇഡി കടക്കുന്നത്.

അതിനിടെ, സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിക്കുകയും കേസിൽ അന്തിമവാദം കേൾക്കുന്നത് വരെ സിംഗിൾ ബെഞ്ച് ഉത്തരവും വിജിലൻസ് എഫ്ഐആർ അനുസരിച്ചുള്ള തുടർഅന്വേഷണവും കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വിജില‍ൻസ് എഫ്ഐആർ അനുസരിച്ച് ഇ.ഡി രജിസ്റ്റർ ചെയ്ത ഇസിഐആറിനെ കുറിച്ച് കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിരുന്നില്ല. അതിനാൽ തങ്ങളുടെ കേസ് നിലനിൽക്കുമെന്നായിരുന്നു ഇ.ഡിയുടെ വാദം. അതിനിടെയാണ്, 2024 മാർച്ചിൽ രജിസ്റ്റർ ചെയ്ത ഇസിഐആർ അനുസരിച്ച് നിയമനടപടികളുമായി ഇ.ഡി മുന്നോട്ടു പോകുന്നത്

BREAKING NEWS
സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026
BREAKING NEWS
മക്കളെ നിങ്ങളുടെ വയസാ അവരുടെ എക്സ്പീരിയൻസിന്!! കുട്ടിക്കൊലയാളികളെ വിദ​ഗ്ധമായി പൂട്ടാനുള്ള തെളിവ് കണ്ടെത്തി പോലീസ്... 17 കാരനും ഉമറും കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തി... ഉമറിനെ പൂട്ടാനുള്ള വഴി വെട്ടിത്...
18 Nov 2026
BREAKING NEWS
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുന്നു, വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്
18 Nov 2026