BREAKING NEWS

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഓടിനടന്ന് നടക്കാത്ത കാര്യങ്ങള്‍ വരെ നടത്തുമെന്ന് പറഞ്ഞയാളാണ്, എല്‍പിഎസ്ടി സമരത്തെ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം വി ഡി സതീശനാണ്, വിമര്‍ശനവുമായി വി ശിവന്‍കുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്‍പിഎസ്ടി സമരം, മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം, അധ്യാപകരുടെ സ്ഥലം മാറ്റങ്ങള്‍, ട്രെയിനിങ് തുടങ്ങി വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. എല്‍പിഎസ്ടി സമരത്തെ ഈ വിധത്തില്‍ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഓടിനടന്ന് നടക്കാത്ത കാര്യങ്ങള്‍ വരെ തങ്ങള്‍ അധികാരത്തിലേറിയാല്‍ നടത്തുമെന്ന് പറഞ്ഞ് നടന്ന ആളാണ് മുഖ്യമന്ത്രി. അതാണ് പ്രതിഷേധങ്ങള്‍ ആളിക്കത്താന്‍ ഇടയാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത മുസ്ലീം ലീഗിനെതിരെയും രൂക്ഷ വിമര്‍ശനമാണ് വി ശിവന്‍കുട്ടി ഉന്നയിച്ചത്. വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവത്കരിക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങള്‍ക്ക് മുസ്ലീം ലീഗ് പൂര്‍ണമായി കീഴടങ്ങിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

അധ്യാപകര്‍ക്ക് കൃത്യമായി ട്രെയിനിങ് നല്‍കാന്‍ പോലും വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല. തങ്ങള്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ കൃത്യമായ ഇടവേളകളില്‍ ട്രെയിനിങ് നല്‍കിയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. സെന്‍സസ് പോലുള്ള കാര്യങ്ങള്‍ക്ക് അധ്യാപകര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് വെറുതെയിരിക്കേണ്ടി വന്നിരുന്നില്ല. അന്നൊക്കെ ഡെയിലി വേജസ് അധ്യാപകരെ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കുമായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ ക്ലാസുകളില്‍ വെറുതെയിരിക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

BREAKING NEWS
ഓൺലൈൻ ഗെയിമിലൂടെ പിതാവിൽ നിന്ന് കടംവാങ്ങിയ നാല് ലക്ഷം നഷ്ടമായി, കടം വീട്ടാൻ കുടുംബത്തിലെ മൂന്നുപേരെ ഇരുമ്പ് ദണ്ഡിനും ചുറ്റികയ്ക്കും തലയ്ക്കടിച്ച് കൊലപ്പെടുത്തി, സ്വർണാഭരണങ്ങളും പണവുമായി മുങ്ങി, വാടകക്കാരനും സഹായിയും അറസ്റ്റിൽ
18 Nov 2026
BREAKING NEWS
കെ സുധാകരന്റെ അനുയായി ആയ സുഹൈൽ മുൻപും നേതൃത്വത്തിനു തലവേദന, എ.കെ.ജി. സെന്റർ ആക്രമണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതി, ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതികളടക്കമുള്ള ഗുണ്ടകളുടെ യോഗം വിളിച്ചുചേർത്ത് വിവാദത്തിലായി!! സ്വകാര്യ ആശുപത്രിയിൽനിന്ന് പത്തുലക്ഷം രൂപ തട്ടാൻ ശ്രമം, ഡിസിസി അംഗത്തെ പ...
18 Nov 2026
BREAKING NEWS
“എനിക്ക് അല്ലാഹുവിലേക്ക് പോകണം, ഞാൻ പോയിക്കഴിഞ്ഞു, അവന്റെ വാഗ്ദാനമായ അന്ത്യം ഞാൻ കാണും, അല്ലാഹു അക്ബർ” വീഡിയോ സന്ദേശം... പിന്നാലെ കശ്മീർ താഴ്വരയിലെ അവസാന ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന, കൊല്ലപ്പെട്ടത് തലയ്ക്ക് 15 ലക്ഷം പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ- Video
18 Nov 2026
BREAKING NEWS
ഈ പൊട്ടന്മാർക്ക് സയൻസ് അറിയില്ല, അതിലെ ആദ്യം മുതൽ അവസാനം വരെയുള്ള പൊട്ടന്മാർക്ക് ഒന്നുമറിയില്ല!! ഇനി ഈ മഹാന്മാരൊക്കെ വലിയ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തിട്ടാണോ സാമ്പിളെടുത്തതെന്ന് അറിയില്ല- ഇ–20 പെട്രോൾ വിവാദത്തിൽ പരിഹാസവുമായി സുരേഷ് ഗോപി
18 Nov 2026