BREAKING NEWS

സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി

· · 1 min read
Share: Copied!

ന്യൂഡൽഹി: 2002ലെ സബർമതി ട്രെയിൻ തീവെപ്പ് സംബന്ധിച്ച സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശത്തിൽവിയോജിപ്പുമായി ഗുജറാത്ത് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന രാകേഷ് അസ്താന. കേസിൽ അന്വേഷണം പൂർത്തിയായതാണെന്നും കുറ്റവാളികൾക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനഃപൂർവമാണ് ട്രെയിനിന് തീയിട്ടത്. തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകം ഉപയോഗിച്ചാണ് തീയിട്ടതെന്നും അസ്താന ദേശീയ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. എന്നാൽ, തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്നായിരുന്നു സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശം.

അതേസമയം, സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ പരാമർശിക്കാത്തതിൽ കോൺഗ്രസിനുള്ളിലും അതൃപ്തി ഉയരുകയാണ്. നരസിംഹ റാവുവിനെക്കുറിച്ച് പരാമർശിക്കുന്നത് രാജ്യത്തെ ചില വിഭാഗങ്ങളെ വേദനിപ്പിക്കുമെന്ന് കരുതിയാകാം സോണിയ അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ വിമർശിച്ചു. പുസ്തകത്തിലെ അവഗണനയിൽ നരസിംഹ റാവുവിന്റെ കുടുംബവും അതൃപ്തി അറിയിച്ചു.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ അവഗണനകളുടെ കൂടി പുസ്തകമാണെന്ന വിമർശനമാണ് ഉയരുന്നത്. പുസ്തകത്തിലെ പരാമർശങ്ങളും വിട്ടുപോയ പരാമർശങ്ങളും ചൊല്ലി കോൺഗ്രസിനുള്ളിൽനിന്നുതന്നെ വിമർശനങ്ങൾ ശക്തമാകുകയാണ്.

BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026