BREAKING NEWS

‘മോദി എന്റെ ഫോൺ ചോർത്തുന്നുണ്ട്,മോദിയുടെ വിദേശബന്ധങ്ങളുടെ തെളിവുകളെല്ലാം അതിലുണ്ട് ; ടെലിപ്രോംപ്റ്ററും ജഡ്ജിയെയും കൊണ്ടുവന്നോളൂ, സംവാദത്തിന് തയ്യാറാകൂ’; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശബന്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് മോദി നേരിട്ടുള്ള സംവാദത്തിന് തയ്യാറാകാത്തതെന്നും രാഹുൽ ആരോപിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിമർശനം.

“തെളിവ് ഇവിടെയുണ്ട്, ഈ ഫോണിലുണ്ട്. പ്രധാനമന്ത്രിക്ക് അതറിയാം. കാരണം അദ്ദേഹം എന്റെ ഫോൺ ചോർത്തുന്നുണ്ട്. അദ്ദേഹം നേരിട്ടുള്ള സംവാദത്തിന് എത്തുന്ന നിമിഷം ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണ് രാജ്യദ്രോഹിയെന്നും അദ്ദേഹം എപ്പോഴാണ് രാജ്യദ്രോഹിയായതെന്നും ഫോണിലുള്ള മറ്റ് നിരവധി വിവരങ്ങളും എല്ലാവരും അറിയും”, രാഹുൽ ഗാന്ധി പറഞ്ഞു.

സ്വന്തം അനുകൂല മാധ്യമങ്ങളുടെ ദീപാവലി പരിപാടിയിൽ പോലും മോദിക്ക് ടെലിപ്രോംപ്റ്ററിന്റെ സഹായം വേണ്ടിവന്നുവെന്നും രാഹുൽ പരിഹസിച്ചു. വേദിയും സാഹചര്യവും അനുകൂലമായിരുന്നിട്ടും സ്ക്രിപ്റ്റിന്റെ സഹായം തേടിയെന്നും അദ്ദേഹം ആരോപിച്ചു.

താനുമായുള്ള സംവാദത്തിന് ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള ജഡ്ജിയെയും കൊണ്ടുവരാമെന്നും മോദി സംവാദത്തിന് തയ്യാറാകണമെന്നും രാഹുൽ വെല്ലുവിളിച്ചു. യഥാർഥ രാജ്യദ്രോഹി ആരാണെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
ടിവി കണ്ടിരിക്കെ വീടിനുള്ളിലേക്ക് പുലി പാഞ്ഞുകയറി! ഭയന്ന് കുഴഞ്ഞുവീണ് വീട്ടമ്മ; സംഭവത്തിന്റെ വീഡിയോ
13 Nov 2026
BREAKING NEWS
’ആരും ഇല്ലാക്കഥ മെനയേണ്ട; വ്യാജവാർത്തകൾക്കും അപവാദങ്ങൾക്കും ഇനി നിയമപൂട്ടിടും’; 300 അഭിഭാഷകരുമായി സിപിഎമ്മിന്റെ ലീഗൽ സെൽ; ചുമതല പി. രാജീവിന്
13 Nov 2026
BREAKING NEWS
കഴുത്തിനു കുത്തി പിടിച്ചു, ലാപ്പ്‌ടോപ്പ് വലിച്ചെറിഞ്ഞു, സെക്‌സ് റാക്കറ്റിലെ അംഗമെന്ന് വ്യാജ പ്രചരണം നടത്തി, റൂം വെക്കേറ്റ് ചെയ്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി, മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ റാഗിങ്, മൂന്നുപേര്‍ക്കെതിരെ കേസ്
13 Nov 2026
BREAKING NEWS
'വിമർശന ശബ്ദങ്ങളെ ഭയപ്പെടുന്നുവോ? ജനാധിപത്യത്തിന് നാണക്കേടായ നടപടി, ലജ്ജാകരം'; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ശശി തരൂർ
13 Nov 2026