BREAKING NEWS

ഒന്ന്, രണ്ട്, മൂന്ന്… ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ… മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ…. വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ലൈസെൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ്

· · 1 min read
Share: Copied!

കാക്കനാട്: തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ ഒരു സ്കൂട്ടറിൽ യാത്രചെയ്തത് 5 വിദ്യാർഥികൾ ഒരുമിച്ച്. തൃക്കാക്കരയിലെ സ്വകാര്യ കോളജ് വിദ്യാർഥികളാണ് അഞ്ചുപേരൊരുമിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴയ്ക്കും പുറമേ 5 പേരുടെയും മാതാപിതാക്കൾ ബോധവൽക്കരണ ക്ലാസിൽ ഹാജരാകണമെന്നും മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം നിർദേശിച്ചു.

അ‍ഞ്ചുപേരേയും ഇന്നലെ ആർടി ഓഫിസിൽ വിളിച്ചു വരുത്തി. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകി. രണ്ടിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിനു ഉടമ 1,000 രൂപയും ഹെൽമറ്റ് ധരിക്കാതിരുന്ന മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം. കൂടാതെ രക്ഷിതാക്കൾക്കൊപ്പം 5 വിദ്യാർഥികളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും ആർ ഓഫിസ് നിർദേശിച്ചു.

നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്

BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026
BREAKING NEWS
സ്കൂൾ വാഹനത്തിൽ വച്ച് അഞ്ചു വയസുകാരി പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
11 Nov 2026