BREAKING NEWS

വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെ!! വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി, ബില്ല് സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം

· · 1 min read
Share: Copied!

കല്‍പ്പറ്റ: മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രക്കിടെ ബാറില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മീനങ്ങാടി യുഡിഎഫ് നേതൃത്വമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഹൈദരാബാദ് നമ്പള്ളിയിലെ ബാറിലേക്ക് കയറിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബാറിൽ പൈസ നല്‍കിയ ബില്ല് സഹിതമാണ് പരാതി നല്‍കിയത്. ടീച്ചര്‍മാരുടെ ഭാഗത്ത് നിന്ന് ഇത്തരമൊഴു പിഴവ് വന്നത് മാപ്പ് അര്‍ഹിക്കുന്ന തെറ്റല്ലെന്നും അധ്യാപകന്റെ മറുപടി പോത്സാഹിപ്പിക്കാനാകില്ലെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ മാസം 26നും 27നും മദ്യം വാങ്ങിയതിന് തെളിവുണ്ട്. വാങ്ങിയത് ഭക്ഷണമല്ല മദ്യമാണെന്നും യുഡിഎഫ് പറയുന്നു. അതിക്രൂര വിചാരണയ്ക്കാണ് കുട്ടികള്‍ വിധേയമായത്. തങ്ങളുടെ നിരപരാധിത്വവും തെളിയിക്കണം. വിദ്യാര്‍ഥികളെ അധ്യാപകന്‍ ഭീഷണിപ്പെടുത്തി. അതാണ് കുട്ടികള്‍ മൊഴി മാറ്റിയതെന്നും ആരോപിച്ച യുഡിഎഫ് നേതൃത്വം, ബാലാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും പറഞ്ഞു. കുട്ടികള്‍ സമരത്തിന് പിന്നില്‍ മൂന്ന് അധ്യാപകര്‍ക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്.

BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026
BREAKING NEWS
ചരിത്രരേഖ തയ്യാറാക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ വയ്‌ക്കേണ്ട ഗതികേട് സിപിഐക്കില്ല, പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം വച്ചതിനു സമാനം, ചിലരെ സമരനായകരായി പ്രതിഷ്ഠിക്കാന്‍ സിപിഐ(എം) ശ്രമിക്കുന്നു, ചിന്ത വാരിക വിവാദത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ
05 Nov 2026
BREAKING NEWS
കടം എങ്ങനെ വീട്ടുമെന്ന ആലോചനയിൽ ഉദിച്ച കുബുദ്ധി; സിസിടിവി ക്യാമറകളിൽ സ്പ്രേ ചെയ്തു, കട്ടർ ഉപയോഗിച്ച് എ.ടി.എം. കവർച്ചാശ്രമം; പരിചയക്കുറവ് കുടുക്കി; രണ്ട് ബ്ലേഡ് ഒടിഞ്ഞതോടെ പിൻവാങ്ങി; പ്രതി പിടിയിൽ
05 Nov 2026
BREAKING NEWS
എസി പൊട്ടിത്തെറിച്ചു, ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
05 Nov 2026