BREAKING NEWS

കുമാരനല്ലൂരിൽനിന്നു കാണാതായ 26കാരിയുടെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയിൽ

· · 1 min read
Share: Copied!

കോട്ടയം: ഇന്നലെ വൈകിട്ട് മുതല്‍ കുമാരനല്ലൂരിൽനിന്നു കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്നു ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണം തുടങ്ങിയിരുന്നു. ഇന്നു രാവിലെ ഏഴു മണിയോടെ യുവതിയുടെ മൃതദേഹം കുമാരനല്ലൂർ വടക്കേ നടയ്ക്കു സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തിയത്.

പിന്നാലെ, കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെത്തിച്ചു. തുടർന്ന്, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026
BREAKING NEWS
പതിനാറുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു, അന്‍പതുകാരനായ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
04 Nov 2026
BREAKING NEWS
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ... ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’... നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ... നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി
04 Nov 2026
BREAKING NEWS
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്
04 Nov 2026