BREAKING NEWS

എന്റെ മുന്നിൽ വന്നത് രണ്ട് ഫയലുകൾ, ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളത്, രണ്ടാമത്തേത് ജിഎൻഎ.എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും!! കഴിഞ്ഞ സർക്കാരും സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്, കെഎസ്ഇബി ചെയർമാനെ മാറ്റിയത് സ്വാഭാവികമായ നടപടി, ഒരാളെയല്ല മാറ്റിയത്- മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഹിമാചൽപ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്തിന് അധികബാധ്യതയാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അതുകൊണ്ടാണ് കുറഞ്ഞ വിലയിൽ സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ-

‘എന്റെ മുന്നിൽ രണ്ട് ഫയലുകളാണ് വന്നത്. ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളതും രണ്ടാമത്തേത് ജിഎൻഎ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാനുള്ളതുമാണ്. ഇത് നേരിട്ട് സർക്കാരുമായുള്ള ഇടപാടല്ല, പവർ ട്രേഡിങ് കോർപ്പറേഷൻ വഴിയുള്ളതാണ്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടിയുടെ അധികബാധ്യത സർക്കാരിന് ഉണ്ടാകുമായിരുന്നു. അത് നമുക്ക് എടുക്കാൻ പറ്റില്ല. അതിനാൽ നമ്മൾ ജി.എൻ.എയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു. പീക്ക് സമയങ്ങളിൽ ഹിമാചലിൽ നിന്ന് 353 മെഗായൂണിറ്റ് വൈദ്യുതിയാണ്. അതേസമയം ജിഎൻഎയിൽ നിന്ന് 453 മെഗായൂണിറ്റ് വൈദ്യുതിയാണ് കിട്ടുക.’

‘ അതുപോലെ കെഎസ്ഇബി ചെയർമാനെ മാറ്റിയത് സ്വാഭാവികമായ നടപടിയാണ്. ഒരാളെയല്ല മാറ്റിയത്. മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ മാറ്റിയിട്ടുണ്ട്. സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ വേണ്ടിയാണ് ഇതെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. പക്ഷെ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ 2025-ൽ ഇതേ കമ്പനിയിൽ നിന്ന് (ജിഎൻഎ) വൈദ്യുതി വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് എൻടിപിസിയിൽ നിന്ന് വളരെ കുറച്ച് വൈദ്യുതിയാണ് വാങ്ങിയത്. ബാക്കി മുഴുവൻ സ്വകാര്യ കമ്പനികളിൽ നിന്നാണ് വാങ്ങിയത്. ജിൻഡാൽ, അദാനി, ജിഎൻഎ ഉൾപ്പെടെ അന്ന് വൈദ്യുതി വാങ്ങിയ നിരവധി സ്വകാര്യ കമ്പനികളുടെ പട്ടിക എന്റെ കൈയിലുണ്ട്. കഴിഞ്ഞ രണ്ടുമാസവും സ്വകാര്യ കമ്പനികളിൽ നിന്ന് തന്നെയാണ് വൈദ്യുതി വാങ്ങിയത്. കെഎസ്ഇബി ഭൂരിഭാഗം വൈദ്യുതിയും വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്.

BREAKING NEWS
പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിക്കും, പിന്നാലെ ലൈംഗിക ചുവയോടെയുള്ള സംസാരം, വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കും, വിസമ്മതിച്ചപ്പോൾ അശ്ലീലം പറഞ്ഞു,നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന ദുരനുഭവം, നിയാസ് ജൗഹരിക്കെതിരെ വെളിപ്പെടുത്തലുമായി യുവതി
04 Nov 2026
BREAKING NEWS
വഴിയിൽ കണ്ട വാഹനങ്ങളെയെല്ലാം ഇടിച്ചിട്ട് അന്തവും കുന്തവുമില്ലാതെ 18 കാരന്റെ കാർ ഡ്രൈവിങ്, ആദ്യം സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ പാഞ്ഞത് വാഹനത്തിന് മുകളിലൂടെ, യുവതി തെറിച്ചുവീണതിനാൽ ജീവൻ രക്ഷപ്പെട്ടു, ടയർ പൊട്ടി റോഡിലൂടെ തീ പറത്തി പാഞ്ഞ കാർ തടഞ്ഞിട്ട് നാ‌‌ട്ടുകാർ, 18 കാരൻ ലഹരി ഉപയോ​ഗിച്ചോയെ...
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026