BREAKING NEWS

വഴിയിൽ കണ്ട വാഹനങ്ങളെയെല്ലാം ഇടിച്ചിട്ട് അന്തവും കുന്തവുമില്ലാതെ 18 കാരന്റെ കാർ ഡ്രൈവിങ്, ആദ്യം സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ പാഞ്ഞത് വാഹനത്തിന് മുകളിലൂടെ, യുവതി തെറിച്ചുവീണതിനാൽ ജീവൻ രക്ഷപ്പെട്ടു, ടയർ പൊട്ടി റോഡിലൂടെ തീ പറത്തി പാഞ്ഞ കാർ തടഞ്ഞിട്ട് നാ‌‌ട്ടുകാർ, 18 കാരൻ ലഹരി ഉപയോ​ഗിച്ചോയെന്നറിയാൻ വൈദ്യപരിശോധന

· · 1 min read
Share: Copied!

ചങ്ങനാശേരി; പതിനെട്ടുകാരൻ കാറിൽ അമിതവേഗത്തിൽ പായുന്നതിനിടെ വാഹനങ്ങളിൽ കാറിടിച്ച് ഒട്ടേറെപ്പേർക്കു പരുക്ക്. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയുള്ള 9 കിലോമീറ്റർ ദൂരമാണ് പതിനെട്ടുകാരൻ അമിതവേഗത്തിൽ പാഞ്ഞത്. ഇതിനിടയിൽ വാഹനങ്ങളിൽ ഇടിച്ച് ടയർ പൊട്ടിയ കാർ, പിന്നീട് റോഡിലൂടെ തീ പറത്തിയാണു പാഞ്ഞത്. മറ്റു വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ് കാർ ത‍ടഞ്ഞുനിർത്തി പതിനെട്ടുകാരനെ പോലീസിനു കൈമാറുകയായിരുന്നു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുവല്ല സ്വദേശിയായ ഗോകുൽ വിനുവാണു കാറോടിച്ചിരുന്നത്. ഇയാൾ ആശാരിമുക്ക് ഭാഗത്തുവച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം സ്കൂട്ടറിനു മുകളിലൂടെയാണു കാർ പാഞ്ഞുപോയത്. യുവതി റോഡരികിലേക്കു തെറിച്ചു വീണതിനാൽ കാറിനടിയിൽ കുടുങ്ങാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂട്ടർ പൂർണമായും തകർന്നു.

ഇതിനിടെ കാറിന്റെ ടയർ പൊട്ടി. പിന്നീട് ഗതാഗതത്തിരക്കേറിയ വാഴൂർ റോഡിലൂടെ തീ പറത്തിയാണ് കാർ ഓടിയത്. പലരും വാഹനങ്ങൾ വെട്ടിച്ചുമാറ്റിയാണ് രക്ഷപ്പെട്ടത്. ഇതിനിടയിൽ കാറിനെ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടരുന്നുണ്ടായിരുന്നു. തെങ്ങണ ജംക്‌ഷൻ കടന്ന് കാർ കണ്ണവട്ട ഇറക്കത്തിലേക്കു കുതിക്കുന്നതിനിടെ ടയർ പ്ലേറ്റ് ഉരഞ്ഞ് വേഗം കുറഞ്ഞതോടെ മറ്റു വാഹനങ്ങളിലെത്തിയവർ കാറിനു കുറുകെ നിർത്തുകയായിരുന്നു.

അതേസമയം രോഷാകുലരായ നാട്ടുകാർക്കിടയിൽനിന്നു ശ്രമകരമായാണ് പതിനെട്ടുകാരനെ തൃക്കൊടിത്താനം സ്റ്റേഷനിലെത്തിച്ചത്. ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. പിന്നീട് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. എത്ര ആളുകളും വാഹനങ്ങളുമാണ് അപകടത്തിൽപെട്ടതെന്ന കണക്ക് ലഭ്യമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ പലരും സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

BREAKING NEWS
പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിക്കും, പിന്നാലെ ലൈംഗിക ചുവയോടെയുള്ള സംസാരം, വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കും, വിസമ്മതിച്ചപ്പോൾ അശ്ലീലം പറഞ്ഞു,നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന ദുരനുഭവം, നിയാസ് ജൗഹരിക്കെതിരെ വെളിപ്പെടുത്തലുമായി യുവതി
04 Nov 2026
BREAKING NEWS
എന്റെ മുന്നിൽ വന്നത് രണ്ട് ഫയലുകൾ, ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളത്, രണ്ടാമത്തേത് ജിഎൻഎ.എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും!! കഴിഞ്ഞ സർക്കാരും സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്, കെഎസ്ഇബി ചെയർമാനെ മാറ്റിയത് സ്വാഭാവികമായ നട...
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026