BREAKING NEWS

കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്

· · 1 min read
Share: Copied!

അമേരിക്കക്കാർക്ക് എന്നെ മടുത്താൽ ഇസ്രയേലിലേക്ക് പോകും, പ്രധാനമന്ത്രിയാകും; ട്രംപിന്റെ പരാമർശം
വാഷിങ്‌ടൺ: അമേരിക്കൻ ജനതയ്ക്ക് തന്നെ മടുത്താൽ ഇസ്രയേലിലേക്ക് താമസം മാറി അവിടുത്തെ പ്രധാനമന്ത്രിയാകുമെന്ന പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫോക്സ് ന്യൂസിന്റെ ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രയേലിൽ തനിക്ക് 99 ശതമാനം അംഗീകാരമുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. “ഇസ്രയേലിൽ എന്റെ അംഗീകാരനിരക്ക് 99 ശതമാനമാണ്. അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

അതുപോലെ ഇസ്രയേലിന് അമേരിക്ക നൽകിവരുന്ന പ്രതിവർഷ സാമ്പത്തിക സഹായം അവസാനിപ്പിക്കാൻ നിലവിലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ധാരണയിലെത്തിയതായും ട്രംപ് വെളിപ്പെടുത്തി. ഈ വർഷം അവസാനിക്കുന്നതോടെ ഇസ്രയേലിന് പ്രതിവർഷം നൽകിവരുന്ന നാല് ബില്യൺ ഡോളറിന്റെ സഹായം നിർത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്.

ഇസ്രയേലിന് ഇനി ഈ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന് നൽകുന്ന സാമ്പത്തിക സഹായം ചൂണ്ടിക്കാട്ടി ചില ഡെമോക്രാറ്റുകളും ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളും റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

“ഇസ്രയേലിന് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ ബെഞ്ചമിൻ നെതന്യാഹുവും ഞാനും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. പ്രതിവർഷം നാല് ബില്യൺ ഡോളറാണ് അമേരിക്ക നൽകിവരുന്നത്. എന്നാൽ മാസങ്ങൾക്ക് മുമ്പുതന്നെ ഈ സഹായം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ ഇസ്രയേലിന് പണം നൽകുന്നത് നിർത്തുമെന്ന് ഇതിനകം ധാരണയായിട്ടുണ്ട്. ഇസ്രയേലിന് സഹായം ആവശ്യമുണ്ടായാൽ അപ്പോൾ അമേരിക്ക പിന്തുണ നൽകും” എന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

ഇതിനിടെ, അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് പാർട്ടി രംഗത്തിറങ്ങിയ നിർണായക ഇടക്കാല തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ പ്രധാന രാഷ്ട്രീയ പരീക്ഷണമായാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിന്റെ ഭരണനയങ്ങൾക്കും തീരുമാനങ്ങൾക്കും മേൽ ശക്തമായ നിയമനിർമാണപരമായ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026
BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026