BREAKING NEWS

“അത് വക്കീൽ നോക്കിക്കോളും”, വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥി, എഫ്ഐആറില്‍ പ്രതിയെ മാറ്റി 30കാരനാക്കി പൊലീസ്, ആരോപണവുമായി കുടുംബം

· · 1 min read
Share: Copied!

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ സ്‌കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ പോലീസ് അട്ടിമറി നടത്തിയതായി ആരോപിച്ച് കുടുംബം രംഗത്ത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. എന്നാൽ പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ വിദ്യാർഥിയുടെ പേര് ഒഴിവാക്കുക മാത്രമല്ല, മുപ്പത് വയസ്സുകാരനാണ് അപകടമുണ്ടാക്കിയത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദൃക്‌സാക്ഷികൾ യഥാർത്ഥ പ്രതിയെ ചൂണ്ടിക്കാണിച്ചിട്ടും പോലീസ് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി കേസ് തേച്ചുമായ്ച്ചു കളയാനാണ് ശ്രമിക്കുന്നതെന്ന് പരിക്കേറ്റ യുവതിയുടെ ഭർത്താവ് മധു ആരോപിച്ചു. പരിക്കേറ്റ വീട്ടമ്മ വണ്ടാനം മെഡിക്കൽ കോളേജിൽ കോമാവസ്ഥയിൽ ചികിത്സയിലാണെന്നും, കുടുംബം കടുത്ത സാമ്പത്തികവും മാനസികവുമായി ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും മധു പറയുന്നു. എന്നാൽ പ്രാഥമിക വിവര റിപ്പോർട്ടിൽ സ്വാഭാവികമായി സംഭവിക്കുന്ന പിഴവുകൾ മാത്രമാണിത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഈ മാസം 10-ാം തീയതി ദേശീയപാതയിൽ പുറക്കാട് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്.

പ്ലസ് ടു വിദ്യാർത്ഥിയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിൽ ബേബി എന്ന വീട്ടമ്മയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബേബിക്ക് ഇതുവരെ രണ്ടു ഓപ്പറേഷനുകൾ കഴിഞ്ഞതായി ഭർത്താവ് മധു പറഞ്ഞു. ബേബി ആശുപത്രിയിൽ ആയതോടെ പരിചരണവും കാര്യങ്ങളുമായി ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് മധു. ജോലിക്ക് പോയി ലഭിക്കുന്ന ദിവസവരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും ചലനശേഷി നഷ്ടപ്പെട്ട ഭാര്യയുമായി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയില്ലെന്നും മധു പറയുന്നു. ഇതിനിടയിലാണ് അപകടമുണ്ടാക്കിയയാലെ സംരക്ഷിക്കുന്ന തരത്തിലുള്ള നപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നത് ഏറെ വേദനാജനകമാണെന്ന് മധു പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽവെച്ച് മധുവും നാട്ടുകാരും പ്രതിയായ 16-കാരനെ നേരിട്ട് പോലീസിന് കാട്ടിക്കൊടുത്തിരുന്നു.

എന്നാൽ ഈ മാസം 12-ന് പോലീസ് നൽകിയ എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ബൈക്ക് ഓടിച്ചയാൾക്ക് 30 വയസ്സ് തോന്നിക്കുമെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസിനോട് ചോദിച്ചപ്പോൾ ‘അത് വക്കീൽ നോക്കിക്കോളും’ എന്ന മറുപടിയാണ് ലഭിച്ചതെന്നും കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മധു ആരോപിക്കുന്നു. അതേസമയം, എഫ്‌ഐആർ എന്നത് ഒരു പ്രാഥമിക വിവര റിപ്പോർട്ട് മാത്രമാണെന്നും അതിൽ ചില തെറ്റുകൾ സംഭവിച്ചേക്കാമെന്നുമാണ് പോലീസിന്റെ വാദം. വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത 18 വയസ്സ് പൂർത്തിയായ ആളാണെന്ന് വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അതിന്മേൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

 

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026