കട്ടപ്പന: വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച് ഡ്രൈവർ. ഒരു കൈയിൽ മൊബൈൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും പിടിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കട്ടപ്പന കാഞ്ചിയാർ സ്വരാജ് സയൻ പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ് നിയമലംഘനം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഫോണിൽ സംസാരിച്ചുകൊണ്ട് അമിതവേഗത്തിൽ ബസ് ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഡ്രൈവറെ ശാസിച്ചെന്നും സ്കൂൾ അധികൃതർ പറഞ്ഞു.