BREAKING NEWS

ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പി.എസ്.സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറിനെതിരേ മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജൻ. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുതെന്ന് ജയരാജൻ പറഞ്ഞു. പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്.

എന്നാൽ എത്രമാത്രം തെറ്റായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. പി.എസ്.സി എന്ന സ്ഥാപനത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് ഗവർണർ നടത്തിയത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയായിരുന്നു ആർലേക്കറിന്റെ നടപടിയെന്ന് അദ്ദേഹം വിമർശിച്ചു. ഇന്ത്യയിലെ പത്തോ പതിനേഴോ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആർഎസ്എസ്സുകാരാണ്. ആർഎസ്എസ്സിന്റെ പ്രമുഖനെയാണ് നേരത്തെയും ഇപ്പോഴും കേരള ഗവർണറായി നിയമിച്ചിരിക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. പി.എസ്.സിക്കെതിരായ ഗവർണറുടെ ഭരണഘടനാവിരുദ്ധ നീക്കത്തിനോടുള്ള നിലപാടിൽ മന്ത്രിസഭയിലും കോൺഗ്രസിലും ഭിന്നതയുണ്ടെന്ന റിപ്പോർട്ടിലും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് മന്ത്രിസഭയിൽ ഭിന്നതയുണ്ടാവുന്നത് സ്വാഭാവികമാണ്. യുഡിഎഫ് മന്ത്രിസഭയിൽ ഗ്രൂപ്പുകൾ മാത്രമേയുള്ളൂ.

മുഖ്യമന്ത്രിയുടെ പാർട്ടിയിൽ പോലും മൂന്ന് ഗ്രൂപ്പുകളാണുള്ളത്. കേരളം പോലെ ഒരു സംസ്ഥാനത്തെ നയിക്കാനുള്ള ത്രാണി അവർക്കില്ല. ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പോലും അവർക്കാവുന്നില്ല. പൊതുതാൽപര്യങ്ങളെ കുറിച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടോ ഭരണപരിചയമില്ലാതെ അനുഭവസമ്പത്തില്ലാതെയാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. അരാജകത്വത്തിലേക്കാണ് ഇത് നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026