തിരുവനന്തപുരം: കാശി ആർട്ട് കഫേ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആ വീഡിയോയുടെ പുറകെ നടക്കേണ്ട കാര്യവുമില്ല. പക്ഷേ ഇതിൽ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ചർച്ച ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മതേതരത്തെ സെലക്ടീവായി കാണരുത്.
സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോൾ ഒരു പ്രതികരണവും മുഖ്യമന്ത്രി നടത്തിയില്ല. ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് മുഖ്യമന്ത്രി പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.