BREAKING NEWS

ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പിഎസ് സി ചെയര്‍മാനെ പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയ്‌ക്കെതിരെ ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ രംഗത്ത്. കേരളത്തിലെ സര്‍ക്കാരിന്റെ കൂടി പിന്തുണയില്ലാതെ ഗവര്‍ണര്‍ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?. ഗവര്‍ണറുടെ നിലപാട് ബിജെപിയുടെ രാഷ്ട്രീയ നിലപാട് നടപ്പിലാക്കുന്നതിന് സഹായകരമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. കേരളത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ള ഓരോ നിലപാട് എടുത്തു പരിശോധിച്ചാലും അത് ബോധ്യപ്പെടുന്നതാണ്.

ഏറ്റവുമൊടുവില്‍ വഖഫ് ബോര്‍ഡിന്റെ കാര്യത്തിലുള്‍പ്പെടെ ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യം പ്രാവര്‍ത്തികമാക്കുന്നതിന് കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നതാണ്. ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും, കേന്ദ്രത്തിലെ ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് സഹായകരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇതുവരെയുള്ള ഭരണാനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുന്നത് ഒരു കാരണവശാലും സഹായകരമല്ല. പിഎസ് സിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് സഹായകരമായ നിലപാടാണ് സ്വീകരിക്കേണ്ടത്.

പിഎസ് സിയുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു കാലത്തും ഒരു സര്‍ക്കാരും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ല. പരീക്ഷാ ക്രമക്കേട് ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ വസ്തുതകള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പറയട്ടെയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയനെതിരെ ഇഡി പരിശോധന വന്ന സമയത്ത് യഥാര്‍ത്ഥത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് വേണ്ടിയുള്ള നിലപാട് ഉയര്‍ത്തിപ്പിടിക്കേണ്ടത് കേരള സര്‍ക്കാരാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആ നിലപാട് സ്വീകരിച്ചില്ല. പകരം ബിജെപി ആഗ്രഹിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് സുപ്രീംകോടതിയില്‍ പോകേണ്ടി വന്നത്. യഥാര്‍ത്ഥത്തില്‍ സുപ്രീംകോടതിയില്‍ പോകേണ്ടത് കേരള സര്‍ക്കാരായിരുന്നുവെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026
BREAKING NEWS
എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണ്, ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ല, സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു?? ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് വി ഡി സതീശന്‍ പറയണം- രാജീവ് ചന്ദ്രശേഖര്‍
25 Oct 2026