BREAKING NEWS

ടെൻഡർ വിളിക്കാതെ ഭാര്യയുടെ കമ്പനിക്ക് വിഴിവിട്ട സഹായം നല്‍കി, മിൽമ, കേരഫെഡ് കരാറുകളിൽ ഗുരുതര വീഴ്ച, കുരുക്കിലായി ഗണേഷ് കുമാര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: മിൽമയുടെയും കേരഫെഡിന്റെയും ഉത്പന്നങ്ങൾ വിദേശ വിപണിയിൽ വിൽക്കുന്നതിനായി മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന സ്ഥാപനവുമായുണ്ടാക്കിയ കരാറിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് വിജിലൻസ് കണ്ടെത്തൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരാർ നൽകുന്നതിൽ മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചില്ലെന്നും കരാർ വ്യവസ്ഥകളിൽ ഏകീകൃത സ്വഭാവമില്ലെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. മന്ത്രിയായിരിക്കേ കെ.ബി. ഗണേഷ് കുമാറിന്റെ വഴിവിട്ട സ്വാധീനമുപയോഗിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യ ഉടമയായ ഈ സ്ഥാപനത്തിന് വിദേശ വിപണനക്കരാർ ലഭ്യമാക്കിയതെന്ന് ആരോപിച്ചാണ് പരാതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് പരാതി നൽകിയത്. കരാർ നൽകിയതിൽ പരസ്യമായോ മത്സരാധിഷ്ഠിതമായോ ടെൻഡർ വിളിച്ചതായി വിജിലൻസിന്റെ പരിശോധനയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൂടാതെ മിൽമയും കേരഫെഡും മിഡ്നൈറ്റ് സൺ ഗ്ലോബലുമായുണ്ടാക്കിയ കരാറുകളിൽ ചിലത് ഒരുവർഷത്തേക്കും മറ്റുചിലത് മൂന്നുവർഷത്തേക്കുമാണുള്ളത്. ഉത്പന്നങ്ങൾ സംബന്ധിച്ച നിബന്ധനകളിലും വ്യത്യാസങ്ങളുള്ളതിനാൽ കരാർ വ്യവസ്ഥകൾക്ക് ഏകീകൃത രൂപമില്ലെന്നും പ്രഥമദൃഷ്ട്യാ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് സർക്കാരിന് കൈമാറി.

ഗണേഷ്‌കുമാർ മന്ത്രിയായിരിക്കേ ഉൾപ്പെട്ട കേസായതിനാൽ അഴിമതി നിരോധന നിയമത്തിലെ (പി.സി. ആക്ട്) 17 എ പ്രകാരമുള്ള സർക്കാരിന്റെ മുൻകൂർ അനുമതി ലഭിച്ചാൽമാത്രമേ വിജിലൻസിന് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാവൂ. അതേസമയം വിജിലൻസ് എസ്.പി. ഇ.എൻ. സുരേഷ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇതുവരെയുള്ള നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചു. കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ട കോടതി, കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18-ന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

BREAKING NEWS
ടെന്‍ഡറില്ലാതെ ഒരു കരാറും നേടിയിട്ടില്ല, തെളിയിച്ചാല്‍ മുഹമ്മദ് ഷമാസിന് ഒരു കോടി രുപ നല്‍കും, പിപി ദിവ്യയുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി
24 Oct 2026
BREAKING NEWS
ഭർത്താവിനെ സ്കൂട്ടറിലെത്തിയ സംഘം തട്ടികൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി; പിന്നാലെ കാണാതായ ആൾ സ്റ്റേഷനിലെത്തി; എന്തോ പൊരുത്തക്കേട്, പോലീസിന് സംശയം; വീടു പരിശോധിച്ചപ്പോൾ കള്ളനോട്ടടിക്കുന്ന പ്രിന്ററും രണ്ടരക്കോടിയുടെ നോട്ടുകൾ നിർമിക്കാവുന്ന പേപ്പർകെട്ടുകളും!
24 Oct 2026
BREAKING NEWS
വിലക്ക് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രം, സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത തെറ്റ്, വിശദീകരണവുമായി ലോക്ഭവന്‍
24 Oct 2026
BREAKING NEWS
എസ്എംഎ മരുന്ന് വിവാദം ബൂമറാങായി; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന്, സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരങ്ങൾ
24 Oct 2026