BREAKING NEWS

മകളെ കുത്താന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു, ഭാര്യാമാതാവിനെ കുത്തിക്കൊന്ന് മരുമകന്‍, പ്രതി ഒളിവില്‍

· · 1 min read
Share: Copied!

ആലപ്പുഴ: ചാരുംമൂട്ടിൽ മരുമകന്റെ കുത്തേറ്റ് ഭാര്യമാതാവ് കൊല്ലപ്പെട്ടു. ഇടക്കുന്നം നെല്ലുംവിളയിൽ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ ആലപ്പുഴ സ്വദേശി ജോജി ജോസഫിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ജോജി ജോസഫും ഭാര്യ അർച്ചനയും തമ്മിൽ നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. പുലർച്ചെ അർച്ചനയെ കുത്താൻ ശ്രമിച്ചപ്പോൾ തടയാൻ ഇടയിൽകയറിയ ജയകുമാരിക്ക് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയകുമാരി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

കുടുംബ പ്രശ്നത്തെത്തുടർന്ന് അർച്ചന സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ജോജി ജോസഫിന്റെ ശല്യം സഹിക്കാതെയാണ് തിരികെ വീട്ടിലേക്ക് വന്നതെന്നാണ് ആരോണം. മൂന്നാട് പോലീസിൽ ഇതുസംബന്ധിച്ച് കേസുണ്ടായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിൽപോയ പ്രതി ജോജി ജോസഫിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

BREAKING NEWS
ടെൻഡർ വിളിക്കാതെ ഭാര്യയുടെ കമ്പനിക്ക് വിഴിവിട്ട സഹായം നല്‍കി, മിൽമ, കേരഫെഡ് കരാറുകളിൽ ഗുരുതര വീഴ്ച, കുരുക്കിലായി ഗണേഷ് കുമാര്‍
24 Oct 2026
BREAKING NEWS
ഭർത്താവിനെ സ്കൂട്ടറിലെത്തിയ സംഘം തട്ടികൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി; പിന്നാലെ കാണാതായ ആൾ സ്റ്റേഷനിലെത്തി; എന്തോ പൊരുത്തക്കേട്, പോലീസിന് സംശയം; വീടു പരിശോധിച്ചപ്പോൾ കള്ളനോട്ടടിക്കുന്ന പ്രിന്ററും രണ്ടരക്കോടിയുടെ നോട്ടുകൾ നിർമിക്കാവുന്ന പേപ്പർകെട്ടുകളും!
24 Oct 2026
BREAKING NEWS
വിലക്ക് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രം, സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത തെറ്റ്, വിശദീകരണവുമായി ലോക്ഭവന്‍
24 Oct 2026
BREAKING NEWS
എസ്എംഎ മരുന്ന് വിവാദം ബൂമറാങായി; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന്, സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരങ്ങൾ
24 Oct 2026