BREAKING NEWS

തുടക്കം കിടുക്കി…അർധ സെഞ്ചറിയുമായി കളം നിറഞ്ഞ് സഞ്ജു, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

· · 1 min read
Share: Copied!

ക്രൈസ്റ്റ്ചർച്ച്: മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 ഇന്ത്യ വിജയത്തോടെ തുടങ്ങി. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആദ്യ മത്സരത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് നാലു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ, മറുപടിയിൽ 19.4 ഓവറിൽ ആറു വിക്കറ്റിന് വിജയം ഉറപ്പിച്ചു. 33 പന്തുകൾ നേരിട്ട ഓപ്പണർ സഞ്ജു സാംസൺ നാല് സിക്സുകളും എട്ട് ഫോറുകളും ഉൾപ്പടെ 67 റൺസെടുത്തു.

15 പന്തിൽ 42 റൺസുമായി പുറത്താകാതെനിന്ന നമൻ ധീറിന്റെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ശ്രേയസ് അയ്യർ‍ (28 പന്തിൽ 42), അഭിഷേക് ശർമ (12 പന്തിൽ 29) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ഇന്നിങ്സിലെ മൂന്നാം പന്തിൽ മാറ്റ് ഹെൻറിയെ അതിർത്തി കടത്തിക്കൊണ്ടാണ് സഞ്ജു തുടങ്ങിയത്. ഇതേ ഓവറിൽ തന്നെ അഭിഷേക് സിക്സടിച്ചെങ്കിലും ആക്രമണത്തിന്റെ ചുമതല സഞ്ജു ഏറ്റെടുത്തു. മൂന്നാം ഓവറിൽ ലോക്കി ഫെർഗൂസനെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ കടത്തിയ സഞ്ജു, 23 പന്തുകളിൽനിന്നാണ് അർധ സെഞ്ചുറി കുറിച്ചി. 29 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പവർപ്ലേയിൽ 94 റൺസ് കണ്ടെത്താൻ ഇന്ത്യയ്ക്കു സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ക്രൈസ്റ്റ് ചർച്ചിൽ നടക്കും.

ഇന്ത്യൻ സ്കോർ 115 ൽ നിൽക്കെ മിച്ചൽ സാന്റ്നറുടെ പന്തിൽ ബോൾഡായാണു സഞ്ജു പുറത്താകുന്നത്. തിലക് വർമയും (ആറ്), ഇഷാൻ കിഷനും (ഒന്ന്) വന്നപോലെതന്നെ പോയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ തകർത്തടിച്ചതോടെ 17.2 ഓവറിൽ സ്കോർ 200 പിന്നിട്ടു. ആദം മിൽനെയുടെ പന്തിൽ മിച്ചൽ സാന്റ്നർ ക്യാച്ചെടുത്താണ് ശ്രേയസ് പുറത്താകുന്നത്. അവസാന ഓവറിൽ എട്ടു റൺസായിരുന്നു ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. മാറ്റ് ഹെൻറിയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തി നിതീഷ് കുമാർ റെഡ്ഡി വിജയലക്ഷ്യം അഞ്ചാക്കി ചുരുക്കി. ഇതേ ഓവറിലെ നാലാം പന്തിൽ മാറ്റ് ഹെൻറിയെ സിക്സർ തൂക്കി നമൻ ധീർ ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചു. ന്യൂസീലൻഡിനായി മിച്ചൽ ബ്രേസ്‍വെൽ, മിച്ചൽ സാന്റ്നർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ആദം മിൽനെയും ലോക്കി ഫെർഗൂസനും ഓരോ വിക്കറ്റുകളും നേടി.

സ്കൂളില്‍ ജാതി വിവേചനം, സഹപാഠികളും അധ്യാപകരും അകറ്റിനിര്‍ത്തി, മനംനൊന്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

BREAKING NEWS
"പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം"... ട്രെയിൻ തട്ടി മരിച്ച വാർഡ് മെമ്പറെ കുറിച്ചുള്ള കുറിപ്പുമായി വി.എസ് ജോയ്, അപകടം ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ട്രെയിൻ തട്ടി
22 Oct 2026
BREAKING NEWS
വേ​ഗം വണ്ടി വിട്ടോ, "വിമാനത്തിലേക്കു തിരിച്ചുപൊയ്ക്കോളൂ”.....ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ ആക്രമണം ഉണ്ടായേക്കാം- യുഎസിന്റെ മുന്നറിയിപ്പുമായെത്തിയ സൈനിക മേധാവിക്ക് അപമാനം!!  'മുനീറുമായുള്ള കൂടിക്കാഴ്ചയിൽ ഇറാന് പുതിയതായി ഒന്നും പറയാനില്ല, അമേരിക്കയുടെ സന്ദേശം കൈമാറിയതുകൊണ്ട് നിലപാടിൽ മാ...
22 Oct 2026
BREAKING NEWS
ചാടിക്കയറി തീരുമാനമെടുത്തിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥ ആയേനെ, പിണറായി വിജയനെതിരായ നടപടി ശരിതന്നെ- കെ മുരളീധരന്‍
22 Oct 2026
BREAKING NEWS
സ്കൂളില്‍ ജാതി വിവേചനം, സഹപാഠികളും അധ്യാപകരും അകറ്റിനിര്‍ത്തി, മനംനൊന്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
22 Oct 2026