BREAKING NEWS

ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ? അതിന് എന്തൊക്കെയാ പറഞ്ഞത്… എന്നിട്ട് പാവം ​ഗൺമാൻ കേസിൽ പ്രതിയായി!! ഇതൊക്കെ രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്നു മന്ത്രിയായാലുള്ള കുഴപ്പങ്ങളാണ്- കെ. മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വീണാ ജോർജിനെതിരെ ​ഗൺമാന്റെ മൊഴി വന്നതിനു പിന്നാലെ പരിഹാസവുമായി മന്ത്രി കെ. മുരളീധരൻ. ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

മന്ത്രി പറഞ്ഞിട്ടാണ് താൻ അങ്ങനെ ചെയ്തതെന്ന് ഗൺമാൻ മൊഴി നൽകിയത്. പാവം ഗൺമാൻ ഇപ്പോൾ ഈ കേസിൽ പ്രതിയായെന്നും കെ. മുരളീധരൻ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്ന് മന്ത്രിമാരാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

‘ ആരോഗ്യ മന്ത്രിയെ കണ്ണൂരിൽ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോ വളരെ വ്യക്തമായല്ലോ. ഞാൻ അത്ഭുതപ്പെട്ടു പോവുകയാണ്. ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ?. അതിന് എന്തൊക്കെയാ പറഞ്ഞത്. ഗൺമാന്റെ മൊഴി എന്താ, മന്ത്രി പറഞ്ഞിട്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത് എന്നാണ്. ഇത്രയും നിരുത്തരവാദപരമായി, അതായത് രാഷ്ട്രീയമായിട്ട് ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്ന് മന്ത്രിയാകുമ്പോൾ സംഭവിക്കുന്ന കുഴപ്പങ്ങളാണിത്. ഇപ്പോ എന്താ പാവം ഗൺമാൻ കേസിൽ പ്രതിയായി വരാൻ കാരണം’- മുരളീധരൻ പറഞ്ഞു.

അതേസമയം വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷിന്റെ നിർണായക മൊഴി പുറത്തുവന്ന പശ്ചാതലത്തിലാണ് മന്ത്രിയുടെ പ്രതികരണമെത്തിയത്. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയത് വീണാ ജോർജിന്റെ നിർദേശപ്രകാരമെന്നായിരുന്നു അഭിലാഷിന്റെ മൊഴി. ഇതോടെ അഭിലാഷിനെതിരേയും കേസുണ്ടാകും.

BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026
BREAKING NEWS
’വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമാണെന്നോ അല്ലെങ്കിൽ ചെറുപ്പത്തിന്റെ ആവേശമാണെന്നോ പറഞ്ഞാൽ മതി’; യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ റീൽ; പോസ്റ്റ് ചെയ്ത് 17 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമായി; പിന്നിൽ ഔദ്യോഗിക ഇടപെടലെന്ന് ആരോപണം, മെറ്റയ്ക്ക് പരാതി
20 Oct 2026
BREAKING NEWS
നഴ്സിനെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവർന്നു; സഹപ്രവർത്തകൻ അറസ്റ്റിൽ, തമിഴ്നാട്ടിൽ രാഷ്ട്രീയവിവാദം; 'ക്രമസമാധാനനില തകർന്നു', വിജയ്‍യെ കുറ്റപ്പെടുത്തി ഡിഎംകെ
20 Oct 2026