BREAKING NEWS

സ്വിച്ച് ഓൺ ചെയ്തപ്പോൾ ടിവിയിൽ നിന്ന് പുക! പിന്നാലെ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; വീടിന്റെ ചുമരുകൾക്ക് വിള്ളൽ, സാധനങ്ങൾ നശിച്ചു; സംഭവം കോഴിക്കോട് പയ്യോളിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: ടിവി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വീടിന് വ്യാപക നാശനഷ്ടം. കോഴിക്കോട് പയ്യോളി തുറയൂരിലെ എരുവോട്ട് വയലിൽ താമസിക്കുന്ന മീനാക്ഷിയുടെ വീട്ടിലാണ് സംഭവം. ടിവി പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ വീടിന്റെ ചുമരുകളിൽ വിള്ളലുണ്ടായി. വീട്ടിലെ മറ്റ് സാധനസാമഗ്രികളും ഉപയോഗിക്കാനാകാത്ത വിധം നശിച്ചു.

വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വീട്ടിൽ തനിച്ച് താമസിക്കുന്ന മീനാക്ഷി ടിവി സ്വിച്ച് ഓൺ ചെയ്തതോടെ പുക ഉയരുകയായിരുന്നു. ഉടൻതന്നെ ടിവി ഓഫ് ചെയ്ത് പ്ലഗും ഊരിമാറ്റി. സമീപവാസികളെ വിളിച്ച് വിവരം അറിയിക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ ടിവി രണ്ടുതവണ പൊട്ടിത്തെറിച്ചത്. പിന്നാലെ തീ പടരുകയും ചെയ്തു.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്ന് തീ നിയന്ത്രണവിധേയമാക്കിയിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിലാണ് വീടിന്റെ ചുമരുകളിൽ വിള്ളലുണ്ടായത്. വീട്ടിലെ മറ്റ് സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ടിവി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

BREAKING NEWS
വാ​ഗമണ്ണിലെ ഇൻഫിനിറ്റി പൂളിൽ 800 അടിയിലേക്ക് പതിച്ച് യുവ ഡോക്ടർ; വീഴ്ച്ചയിൽ പാദം ഒടിഞ്ഞു തൂങ്ങി, അഗ്നിരക്ഷാസേന സാഹസീകമായി കരയ്ക്കെത്തിച്ചു, ഡോക്ടറെ വാഗമൺ ജംക്‌‌ഷനിൽ എത്തിച്ചത് രണ്ടു കീ.മീ. സ്ട്രെച്ചറിൽ കിടത്തി ചുമന്നു കൊണ്ട്
20 Oct 2026
BREAKING NEWS
സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി; റിയാദ് വിമാനത്താവളം അടച്ചു; യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം, യാത്ര പുറപ്പെടുന്നതിന് മുമ്പ് നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്
20 Oct 2026
BREAKING NEWS
’ആരോപണവിധേയരുടെ ഭാഗം കേൾക്കാതെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്’: മാസപ്പടി കേസിൽ പിണറായി വിജയന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതിയിൽ; പ്രത്യേക ബെഞ്ച് രൂപീകരിച്ചു
20 Oct 2026
BREAKING NEWS
ബിജെപി നേതാവിനൊരു മോഹം, വരാതിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണം... സാധിച്ചുകൊടുത്ത് അലഹബാദ് ഹൈക്കോടതി!! കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചു, 'സാധാരണക്കാരന്റെ ഉപജീവനത്തിനുള്ള അവകാശം രാഷ്ട്രീയക്കാരന്റെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തേക്...
20 Oct 2026