തിരുവനന്തപുരം: നേരെക്കടവ്-മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി. സുധാകരന്‍ എം.എല്‍.എ. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് താൻ പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോൾ നേരിട്ടു വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച ശേഷമാണ് പാലത്തിനായി 80 കോടിയോളം രൂപ അനുവദിക്കുകയും വൈക്കം ഭാഗത്ത് തറക്കല്ലിടുകയും ചെയ്തതെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പരിപാടിയുടെ ക്ഷണക്കത്ത് നല്‍കാത്തതില്‍ പരാതിയില്ല.
പക്ഷേ എല്ലാം ജനങ്ങൾക്കറിയാം. പാലം സാക്ഷാത്കരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും കുറിപ്പിൽ പറയുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശനാണ് പാലം ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന പരിപാടിയിലേക്ക് സുധാകരനെ ക്ഷണിച്ചിരുന്നില്ല. 2016ൽ തുടങ്ങിയ നിർമാണം പല സാങ്കേതിക തടസ്സങ്ങൾ കൊണ്ടും നീണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.