BREAKING NEWS

അനുമോളെ കണ്ടെത്തിയത് 12-ാം ​ദിവസം, അബ്ദുൾ സമദിനെ വേണ്ടാ, കുടുംബത്തിനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ… സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ്!! അധ്യാപികയെ മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം വിട്ടയച്ചു, അനുമോൾക്കെതിരായ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പോലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: തൊട്ടിൽപാലത്ത് നിന്നും കാണാതായ അധ്യാപിക കുടുംബത്തോടൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ. പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അധ്യാപികയായ കെ. അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സമദിനെയും കാണാതായി12–ാം ദിവസം പോലീസ് കണ്ടെത്തിയത്. തുടർന്ന് അനുമോളെ കല്ലാച്ചി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതിയിൽ കുടുംബത്തോടൊപ്പം പോകാനാണു താൽപര്യമെന്നു അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾക്കും ഭർത്താവിനും കുട്ടികൾക്കുമൊപ്പം വിട്ടയച്ചു. അനുമോളെ സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവും കോടതിയിൽ നിലപാടെടുത്തു.

അതേസമയം മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപികയാണ് കെ. അനുമോൾ. കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പോലീസ് ഇരുവരെയും കണ്ടെത്തിയത്. അബ്ദുൽ സമദ് ഈയിടെ എടുത്ത ഏഴാമത്തെ സിം കണക്‌ഷൻ പിന്തുടർന്നാണ് തൊട്ടിൽപാലം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് എത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും നാദാപുരം ഡിവൈഎസ്പി ഓഫിസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. അനുമോൾക്ക് കൗൺസിലിങും നൽകി. അതിനുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

നിരവധി ക്രിമിനൽ‍ കേസുകളിൽ പ്രതിയായ അബ്ദുൽ സമദിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്ന് വടകര പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അബ്ദുൽ സമദിനെ വടകര കോടതിയിൽ ഹാജരാക്കി. ഇതേസമയം അനുമോളെ കല്ലാച്ചി കോടതിയിലും ഹാജരാക്കി. ഈസമയം അനുമോളുടെ അച്ഛനും അമ്മയും ഭർത്താവും മക്കളും കല്ലാച്ചി കോടതിയിലെത്തിയിരുന്നു. തുടർന്ന്, കുടുംബത്തോടൊപ്പം പോകാനാണു താൽപര്യമെന്ന് അനുമോൾ കോടതിയെ അറിയിച്ചു. സ്വീകരിക്കാൻ തയാറാണെന്ന് കുടുംബവും പറഞ്ഞു. അബ്ദുൽ സമദിനെ വടകര കോടതി കുടുംബത്തോടൊപ്പം വിട്ടയച്ചു.

അതേസമയം മക്കളെ ഉപേക്ഷിച്ചതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ പോലീസ് നേരത്തെ നീക്കം നടത്തിയിരുന്നു. പതിനഞ്ചും പത്തും വയസ്സുള്ള മക്കളുടെ മൊഴിയും രേഖപ്പെടുത്തി. പിന്നീട് ഈ തീരുമാനത്തിൽ നിന്നും പോലീസ് പിന്നോട്ടുപോയി. കഴിഞ്ഞതെല്ലാം മറന്നു സ്വീകരിക്കാമെന്നു കുടുംബം നിലപാട് എടുത്തതോടെ പോലീസ് കടുത്ത വകുപ്പ് ചുമത്തുന്നത് ഒഴിവാക്കുകയായിരുന്നു.

പത്തുവർഷം മുൻപു ഗർഭിണിയായിരിക്കെ ഗുരുതര കരൾ രോഗം ബാധിച്ച അനുമോളെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. തുടർന്നു കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കുടുംബത്തിന് പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ തൊട്ടിൽപാലത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് ഇതിനുള്ള തുക കണ്ടെത്തിയത്. പ്രണയിച്ചു വിവാഹം കഴി‍ച്ച ഭർത്താവ് സുഭാഷിന്റെ കരളിന്റെ ഭാഗമാണു അനുവിനു മാറ്റിവച്ചത്. ഇക്കാര്യം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുശേഷം പിഎസ്‌സി പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് അനുമോൾ സർക്കാർ സർവീസിൽ കയറിയത്.

പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026
BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
18 Oct 2026
BREAKING NEWS
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു
18 Oct 2026
BREAKING NEWS
ഒരു കഷ്ണം തക്കാളി പോലുമില്ലാത്ത തക്കാളി സോസ്! ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്; ഗുജറാത്തിൽ ഫാക്ടറി പൂട്ടിച്ചു; പിടിച്ചെടുത്തത് 5000 കിലോയുടെ വ്യാജ ഉത്പന്നങ്ങളും 5000 കിലോയോളം വരുന്ന അസംസ്കൃതവസ്തുക്കളും
18 Oct 2026