BREAKING NEWS

“ധീരനായ കെ. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്തുചാടിച്ചു”, ഉപജാപമല്ലാതെ മറ്റെന്താണ്’, കൺവീനർ സ്ഥാനത്തു നിന്ന് തന്നെയും നീക്കാൻ ശ്രമം നടക്കുന്നു, ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും, ആരുടെ മുഖത്തുനോക്കിയും പറയും- അടൂര്‍ പ്രകാശ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ പുകച്ചു പുറത്തുചാടിച്ചതാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. സുധാകരനെ മാറ്റിയ പോലെ, കൺവീനർ സ്ഥാനത്തു നിന്ന് തന്നെയും നീക്കാൻ ശ്രമം നടക്കുന്നതായി സംശയം തോന്നുന്നുണ്ടെന്ന് അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കാഴ്ചക്കാരനാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറക്കിവിടാൻ ഉപജാപക സംഘം പ്രവർത്തിച്ചിരുന്നോ? എന്ന ചോദ്യത്തിന് ‘ധീരനായ കെ.പി.സി.സി പ്രസിഡന്റായിരുന്ന സുധാകരനെ ഒറ്റപ്പെടുത്തി ആ പദവിയിൽ നിന്ന് പുകച്ചു പുറത്താക്കുകയല്ലേ ചെയ്തത്, ഉപജാപമല്ലാതെ മറ്റെന്താണ്’ -എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.

താങ്കൾക്കെതിരെയും അങ്ങനെ ഒരു ഉപജാപം നടക്കുന്നുണ്ടോ? എന്ന് ചോദിക്കുമ്പോഴാണ്, ഈ പോക്ക് കാണുമ്പോൾ അങ്ങനെയൊരു നീക്കമുണ്ടോയെന്ന് സംശയം തോന്നുന്നുണ്ടെന്ന് പറഞ്ഞത്. ഇതിന് നേതൃത്വം നൽകുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും, അന്ന് തുറന്നു സംസാരിച്ചതിനെ തുടർന്ന് തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം സോഷ്യൽ മീഡിയയിലടക്കം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഇത് തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. ആരുടെ മുഖത്തുനോക്കിയും പറയും.

അന്ന് മറ്റു കാര്യങ്ങൾ പറയാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്. യു.ഡി.എഫ് കൺവീനർകസേരയിൽ ഇരുന്നശേഷം അത്തരമൊരു അനുഭവം ഉണ്ടാകുമ്പോൾ പ്രതികരിക്കുന്ന സ്വഭാവം ള്ളവരാണെങ്കിൽ പ്രതികരിക്കും. അതേ ഞാനും ചെയ്തുള്ളു.’’ -അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.

BREAKING NEWS
’പ്രതിഷേധക്കാരെ ആക്രമിച്ചത് ഞങ്ങളാണ്; സനാതന ധർമത്തിനും ഹിന്ദുത്വത്തിനുമെതിരെ പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും പാഠം പഠിപ്പിക്കും’ : ഹിന്ദു രക്ഷാ ദൾ മേധാവി പിങ്കി ഭയ്യ
18 Oct 2026
BREAKING NEWS
ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ല, സിപിഐഎം ഇതുകണ്ട് പഠിക്കണം, തനിക്ക് ആരോടും വൈരാഗ്യമില്ല, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ?? മാത്യു കുഴല്‍നാടന്‍ പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം, ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല- ചാണ്ടി ഉമ്മന്‍
18 Oct 2026
BREAKING NEWS
പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും...ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടു...
18 Oct 2026
BREAKING NEWS
ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ
18 Oct 2026