കാസര്കോട്: അകന്നുമാറുന്നുവെന്ന സംശയത്തില് യുവതിയെ അക്രമിച്ചുവെന്ന പരാതിയില് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാക്കം, ചെര്ക്കാപ്പാറയിലെ 20കാരിയുടെ പരാതിയില് പള്ളിക്കര, പൂച്ചക്കാട് സ്വദേശിക്കെതിരെയാണ് ബേക്കല് പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം മൂന്നരമണിയോടെ പള്ളിപ്പുഴയില് വച്ച് പ്രതിയുടെ കാറിനകത്ത് വച്ച് പരാതിക്കാരിയുടെ മുടിക്ക് പിടിച്ച് തടഞ്ഞുനിര്ത്തി ദേഹോപദ്രവം ഏല്പ്പിച്ചതായും പരാതിയില് പറഞ്ഞു.
പിന്നീട് കാറുമായി ബേക്കല് ബീച്ചിലെത്തുകയും കാറില് നിന്ന് പുറത്തിറങ്ങിയാല് കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ ഐ ഫോണ് നിലത്തെറിഞ്ഞു തകര്ത്തതായും ബേക്കല് പൊലീസ് രജിസ്റ്റർ ചെയ്ത കേസില് പറയുന്നു