BREAKING NEWS

“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: അത‍ൃപ്തി പ്രകടമാക്കി കെ. സുധാകരൻ; ’മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട’

· · 1 min read
Share: Copied!

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.

“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും. ഇവിടെയൊരു സർക്കാരുണ്ടെങ്കിൽ നടപടിയിലേക്ക് പോകും. ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല,” എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പൂർണ പിന്തുണയുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ളയാളാണ് മാത്യു കുഴൽനാടനെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു. മാത്യു കുഴൽനാടനെ സംരക്ഷിക്കാൻ തങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി. സമൻസ് അയച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുധാകരൻ.

BREAKING NEWS
നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി; വാഹനത്തിനടിയിൽപ്പെട്ട് 12 പേർക്ക് ദാരുണാന്ത്യം, 39 പേർക്ക് പരുക്ക്!! നിയന്ത്രണംവിട്ട ട്രക്ക് നിന്നത് പോലീസിന്റെ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റും തകർത്ത് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലുമായി ഇടിച്ച്, അപകടത്തിൽപ്പെട്ടത് ഷീതള മ...
18 Oct 2026
BREAKING NEWS
’ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്ത്രം മുഴുവനും അഴിക്കൂ’; പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാൻ ആശുപത്രിയിലെത്തിയ യുവതിയോട് ഡോക്ടർ;തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചു; പരാതി, പോലീസ് കേസെടുത്തു
18 Oct 2026
BREAKING NEWS
"ഞാൻ കമ്പ്യൂട്ടറിൽ സമയം പരിശോധിക്കുകയായിരുന്നു, പെട്ടെന്ന് തലയുടെ പിൻഭാഗത്ത് ശക്തമായ ഒരടി കിട്ടി,  എന്താണ്  അടിച്ചതെന്ന് ആ നിമിഷം എനിക്ക് മനസിലായില്ല, ആവർത്തിച്ച് അടിയേറ്റതോടെ ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുകയും വീണ്ടും ബോധം തെളിയുകയും ചെയ്തു... മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ പ...
18 Oct 2026
BREAKING NEWS
'ഗുഡ് ടച്ച്, ബാഡ് ടച്ച്' ബോധവൽക്കരണ ക്ലാസിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!! പഠിപ്പിക്കുന്ന വിദ്യാർത്ഥിനികളെ ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ട് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കും... നാലുപേരെ ലൈം​ഗികമായി ഉപദ്രവിച്ചു, ഒരാളെ ബലാത്സംഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ, വളരെക്കാലമായി പീ...
18 Oct 2026