BREAKING NEWS

’ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്ത്രം മുഴുവനും അഴിക്കൂ’; പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാൻ ആശുപത്രിയിലെത്തിയ യുവതിയോട് ഡോക്ടർ;തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചു; പരാതി, പോലീസ് കേസെടുത്തു

· · 1 min read
Share: Copied!

ഗുവാഹത്തി: പരിശോധനയുടെ പേരിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയിൽ അസമിലെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്കെതിരേ പൊലീസ് കേസെടുത്തു. പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങളെക്കുറിച്ച് അറിയാനായി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നാണ് യുവതിയുടെ പരാതി.

പ്രതിശ്രുത വരന്റെ വിവിധ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനുമാണ് യുവതി ബന്ധുവിനൊപ്പം ആശുപത്രിയിലെത്തിയത്. വരന്റെ എച്ച്ഐവി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പരിശോധനാ ഫലങ്ങൾ ഡോക്ടറെ കാണിച്ച് വിവരങ്ങൾ ധരിപ്പിച്ചശേഷം, യുവതിയുടെ ബന്ധുവിനോട് പുറത്തിരിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. യുവതിയോട് തനിച്ച് സംസാരിക്കാനുണ്ടെന്നും അറിയിച്ചു.

തുടർന്ന് പ്രതിശ്രുത വരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് ഡോക്ടർ ചോദിച്ചതായാണ് യുവതിയുടെ മൊഴി. വരൻ എച്ച്ഐവി പരിശോധനയ്ക്ക് വിധേയനായതിനാൽ യുവതിയെയും പരിശോധിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പരിശോധനയ്ക്ക് സമ്മതിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു.

പരിശോധനാമുറിയിലെത്തിയതിന് പിന്നാലെ വസ്ത്രങ്ങൾ അഴിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. ടി-ഷർട്ട് അഴിക്കേണ്ടതിന്റെ കാരണം ചോദിച്ചപ്പോൾ പരിശോധനയുടെ ഭാഗമാണെന്ന് ഡോക്ടർ വിശദീകരിച്ചതായും യുവതി പറയുന്നു. തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചെന്നും ഉദരഭാഗം പരിശോധിക്കാനെന്ന പേരിൽ വസ്ത്രങ്ങൾ മുഴുവൻ അഴിക്കാൻ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.

സംഭവത്തെത്തുടർന്ന് കടുത്ത മാനസികപ്രയാസത്തോടെയാണ് പരിശോധനാമുറിയിൽനിന്ന് പുറത്തുവന്നതെന്നും യുവതി വ്യക്തമാക്കി. പിന്നീട് ആശുപത്രി ജീവനക്കാരോടും ഒപ്പമുണ്ടായിരുന്ന ബന്ധുവിനോടും കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് ചില മുതിർന്ന ഡോക്ടർമാർ സ്ഥലത്തെത്തി രേഖാമൂലം പരാതി നൽകാൻ നിർദേശിച്ചു.

എന്നാൽ, ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും പരാതി സ്വീകരിക്കാൻ ആരും എത്തിയില്ലെന്നാണ് യുവതിയുടെ ആരോപണം. ഇതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഡോക്ടർക്കെതിരേ കേസെടുത്തു. സംഭവത്തിൽ തുടർനടപടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

BREAKING NEWS
നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി; വാഹനത്തിനടിയിൽപ്പെട്ട് 12 പേർക്ക് ദാരുണാന്ത്യം, 39 പേർക്ക് പരുക്ക്!! നിയന്ത്രണംവിട്ട ട്രക്ക് നിന്നത് പോലീസിന്റെ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റും തകർത്ത് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലുമായി ഇടിച്ച്, അപകടത്തിൽപ്പെട്ടത് ഷീതള മ...
18 Oct 2026
BREAKING NEWS
“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: അത‍ൃപ്തി പ്രകടമാക്കി കെ. സുധാകരൻ; ’മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട’
18 Oct 2026
BREAKING NEWS
"ഞാൻ കമ്പ്യൂട്ടറിൽ സമയം പരിശോധിക്കുകയായിരുന്നു, പെട്ടെന്ന് തലയുടെ പിൻഭാഗത്ത് ശക്തമായ ഒരടി കിട്ടി,  എന്താണ്  അടിച്ചതെന്ന് ആ നിമിഷം എനിക്ക് മനസിലായില്ല, ആവർത്തിച്ച് അടിയേറ്റതോടെ ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുകയും വീണ്ടും ബോധം തെളിയുകയും ചെയ്തു... മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ പ...
18 Oct 2026
BREAKING NEWS
'ഗുഡ് ടച്ച്, ബാഡ് ടച്ച്' ബോധവൽക്കരണ ക്ലാസിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!! പഠിപ്പിക്കുന്ന വിദ്യാർത്ഥിനികളെ ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ട് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കും... നാലുപേരെ ലൈം​ഗികമായി ഉപദ്രവിച്ചു, ഒരാളെ ബലാത്സംഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ, വളരെക്കാലമായി പീ...
18 Oct 2026